Verse 1വാഴ്ത്തുക മനമേ ഓ... മനമേ
കർത്തൻ നാമത്തെ ആരാധിക്ക
പാടുക മനമേ ഓ... മനമേ
ശുദ്ധ നാമത്തിനാരാധന
Verse 2വന്നൊരു നൽപുതുപുലരി നിനക്കായ്
വന്നു പാടീടുക തൻ ഗീതികൾ
ഇന്നെന്തുമെൻ പാതയിൽ വന്നുഭവിച്ചാലും
ഇന്നന്തിനേരവും പാടുമേ ഞാൻ വാഴ്ത്തുക...
Verse 3സ്നേഹത്തിൽ ധനികൻ നീ ദീർഘക്ഷമാലു
ഉന്നതനാമം ദയാഹൃദയൻ
നിൻ നന്മകളെല്ലാം ഞാൻ പാടും അനന്തം
പതിനായിരങ്ങളതിൻ കാരണമാം വാഴ്ത്തുക...
Verse 4അന്നൊരുനാളിലെൻ ദേഹം ക്ഷയിക്കുമ്പോൾ
എന്നന്ത്യം എൻ മുമ്പിൽ വന്നിടുമ്പോൾ
അന്നുമെൻ മാനസം നിരന്തരം പാടും
പതിനായിരമാണ്ടും എന്നുമെന്നും വാഴ്ത്തുക...
Verse 5സ്വർഗ്ഗീയ നാട്ടിൽ പ്രിയൻ തീർത്ത വീടതിൽ
സ്വർഗ്ഗീയ സൂനുവിൻ വൻ സഭയിൽ
ചെന്നു ഞാൻ പാടും `നീ യോഗ്യനാം കുഞ്ഞാടാം`
പതിനായിരങ്ങളാം ദൂതർ മദ്ധ്യേ
Verse 1vazhthuka maname oo maname
karthan naamathe aaraadhikka
paaduka maname oo maname
shuddha naamathin’aaraadhana
Verse 2vannoru nalputhupulari ninakkaay
vannu paadeeduka than geethikal
innenthumen paathayil vannu’bhavichaalum
innanthineravum paadume njaan;- vazhthuka...
Verse 3snehathil dhanikan nee deergha’kshamaalu
unnathanaamam dayaa’hridayan
nin nanmakalellaam njaan paadum anantham
pathinaayirangalathin kaaranamaam;- vazhthuka...
Verse 4annorunaalilen deham kshayikkumpol
ennanthyam en mumpil vannidumpol
annumen maanasam nirantharam paadum
pathinaayiram aandum ennumennum;- vazhthuka...
Verse 5swarggeya nattil priyan theertha veedathil
swarggeya soonuvin van sabhayil
chennu njaan paadum `nee yogyanaam kunjaadaam`
pathinaayirangalaam doothar maddhye;- vazhthuka...
Download Song