Vazhthuka nee maname en parane
Verse 1വാഴ്ത്തുക നീ മനമേ എൻ പരനെ
വാഴ്ത്തുക നീ മനമേ
Verse 2വാഴ്ത്തുക തൻ ശുദ്ധനാമത്തെ പേർത്തു
പാർത്ഥിവൻ തന്നുപകാരത്തെയോർത്തു
Verse 3നിന്നകൃത്യം പരനൊക്കെയും പോക്കി
തിണ്ണമായ് രോഗങ്ങൾ നീക്കി നന്നാക്കി
Verse 4നന്മയാൽ വായ്ക്കവൻ തൃപ്തിയെ തന്നു
നവ്യമാക്കുന്നു നിൻ യൗവ്വനമിന്നു
Verse 5മക്കളിൽ കാരുണ്യം താതനെന്നോണം
ഭക്തരിൽ വാത്സല്യവാനവൻ നൂനം
Verse 6പുല്ലിനു തുല്യമീ ജീവിതം വയലിൻ
പൂവെന്നപോലിതു പോകുന്നിതുലവിൽ
Verse 7തൻ നിയമങ്ങളെ കാത്തിടുന്നോർക്കും
തന്നുടെ ദാസർക്കും താൻ ദയ കാക്കും
Verse 8നിത്യരാജാവിവനോർക്കുകിൽ സർവ്വ
സൃഷ്ടികളും സ്തുതിക്കുന്ന യഹോവ
Verse 1Vazhthuka nee maname en parane
vazhthuka nee maname
Verse 2vazhthuka than shudha namathe perthu
parthivan thannupa’karathe’orthu;-
Verse 3ninnakrithyam paranokeyum pokki
thinnamay rogangal neekki nannakki;-
Verse 4nanmayal vaaikavan thripthiye thannu
navyamakkunnu nin yauvanaminnu;-
Verse 5makkalil karunnyam thathanennonam
bhaktharil valsallya vanavan nunam;-
Verse 6pullinu thullyamee jeevitham vayalil
puvenna’polithu pokunnu thulavil;-
Verse 7than neeyamangale kaathidunnorkum
thannude dasarkum thaan daya kaakkum;-
Verse 8nithya rajavivanorkukil sarva-
srishtikalum sthuthikunna yahova;-
Download Song