Vazhthum njan yahovaye sarvva
Verse 1വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും മുദാ
സ്തോത്രമെപ്പോഴും മമ നാവിൽനിന്നുയർന്നിടും
Verse 2എന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയിൽ
മന്നിലെളിയോരഭിനന്ദിച്ചിടുമായത്
Verse 3എന്നോടൊത്തു ചേർന്നു മഹത്ത്വം നൽക ദേവന്നു
ഒന്നായ് ചേർന്നു നാം തിരുനാമത്തെയുയർത്തുക.
Verse 4ഞാൻ പ്രാർത്ഥിച്ചതിന്നവൻ നൽകിയുത്തരമുടൻ
എൻഭയങ്ങൾ സർവ്വവും പോക്കി വീണ്ടെടുത്തു മാം.
Verse 5തന്നെ നോക്കിയോർക്കു പ്രകാശം വന്നവർ മുഖം
ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാൻ
Verse 6സാധു ഞാൻ കരഞ്ഞതു കേട്ടു ദേവനെന്നുടെ
ബാധയൊക്കെയിൽ നിന്നുമേകി രക്ഷ പൂർണ്ണമായ്
Verse 7ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റും
കാവൽ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാൽ
Verse 8ദൈവം നല്ലവനെന്നതേവരും രുചിക്കുവിൻ
ഏവൻ തന്നെ നമ്പുമോ നൂനം ഭാഗ്യവാനവൻ
Verse 9സങ്കീർത്തനം 34; രീതി: മനുജനിവൻ ഭാഗ്യവാൻ
Verse 1vaazhththum njaan yahovaye sarvvakaalavum mudaa
sthothram eppozhum mama naavil ninnuyarnnidum
Verse 2ennullam prashamsichchidunnennum yahovayil
mannileliyorabhinandichchidumaayathu
Verse 3ennodotthu chernnu mahathwam nalka devannu
onnaay chernnu naam thirunaamaththeyuyarththuka.
Verse 4njaan praarththichchathinnavan nalkiyuththaramudan
en bhayangal sarvvavum pokki veendeduththu maam.
Verse 5thanne nokkiyorkku prakaasham vannavar mukham
onnilenkilumida vannathilla lajjippaan
Verse 6saadhu njaan karanjathu kettu devanennude
baadhayokkeyil ninnumeki raksha poornnamaay
Verse 7daivadoothaneppozhum bhakthanmaarude chuttum
kaaval ninnu haa! viduvichchidunnu shakthiyaal
Verse 8daivam nallavanennathevarum ruchikkuvin
evan thanne nambumo noonam bhaagyavaanavan
Verse 9sankeerththanam 34; reethi: manujanivan bhaagyavaan
Download Song