Verse 1വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും യേശുവെ
ഭക്തിയായ് വണങ്ങി നിത്യം വാഴ്ത്തും യേശുവേ
Verse 2സത്യദൈവ ജാതനും സ്തുത്യനാമെൻ നാഥനും
ഭക്തചിന്താമണിയുമായ് പാർത്തിടും ശ്രീയേശുവേ
Verse 3കത്തിയെരിഞ്ഞുള്ളൊരു തീയിൽ നിന്നീക്കൊള്ളിയെ
തൽക്ഷണം വലിച്ചെടുത്തു കാത്ത കൃപാ മൂർത്തിയെ
Verse 4ഘോരമാമിരുളിലെൻ ചാരുവാം വെളിച്ചമായ്
സൂര്യനെപ്പോൽ വിളങ്ങുന്ന കാരണസ്വരൂപിയെ
Verse 5കാട്ടുമരപ്പന്തിയിൽ നാരകമാണെൻ പ്രിയൻ
നാട്ടിലെങ്ങുമൊളി വീശും ശാരോൻ ലില്ലിപ്പുഷ്പവും
Verse 6നായകനുമായവൻ സ്നേഹിതനും താതനും
മായമറ്റ മാതാവുമെൻ മാന്യ ഗുരുഭൂതനും
Verse 7ശീതമതിലുഷ്ണവും ചൂടിലെൻ തണുപ്പതും
ദീന ശയ്യയിലെനിക്കു ദിവ്യമാമൗഷധവും
Verse 8ജീവനേകുമപ്പവും ദിവ്യപാന വസ്തുവും
പ്രേമഗീതവും മധുര വാദ്യവും സമ്പാദ്യവും
Verse 9നാശമില്ലാദ്രവ്യവും പേശലമാം ഹവ്യവും
ആശയുള്ളോർക്കായവൻ താനായതിൽ ഭവ്യവും
Verse 1vaazhththum yeshuve njaan vaazhththum yeshuve
bhakthiyaay vanangi nithyam vaazhththum yeshuve
Verse 2sathyadaiva jaathanum sthuthyanaamen naathanum
bhakthachinthaamaniyumaay paarththidum shreeyeshuve
Verse 3kaththiyerinjulloru theeyil ninneekkolliye
thalkshanam valichethuththu kaaththa kripaa moortthiye
Verse 4ghoramaamirulilen chaaruvaam velichchamaay
sooryaneppol vilangunna kaaranaswaroopiye
Verse 5kaattumarappanthiyil naarakamaanen priyan
naattilengumoli veeshum shaaron lillippushpavum
Verse 6naayakanumaayavan snehithanum thaathanum
maayamatta maathaavumen maanya gurubhoothanum
Verse 7sheethamathilushnavum choodilen thanuppathum
deena shayyayilenikku divyamaamaushadhavum
Verse 8jeevanekumappavum divyapaana vasthuvum
premageethavum madhura vaadyavum sambaadyavum
Verse 9naashamillaadravyavum peshalamaam havyavum
aashayullorkkaayavan thaanaayathil bhavyavum
Download Song