Vazhthumennum parameshane avante
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും
കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ
Verse 2 ചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ
സന്തതം ഞാൻ സ്വൈരമടഞ്ഞും
കാന്തനാമാവന്റെ ചൊല്ലിൽ ശാന്തമാം മൊഴി തിരഞ്ഞും
സ്വാന്തമാവിയാൽ നിറഞ്ഞും തൻതിരുനാമ-മറിഞ്ഞും
Verse 3 പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ
നൽകുകില്ലായതിലില്ല ഞാൻ
വിശ്രമിപ്പാൻ തക്കതൊന്നും വിശ്വസിപ്പാൻ തക്കവണ്ണം
നിശ്വസിക്കപ്പെട്ട സത്യം ആശ്വസിപ്പിക്കുന്നു നിത്യം
Verse 4 തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു
ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും
തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു
Verse 5 ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ
ബാലകരോ പാട്ടുപാടുന്നു
പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ
മേലിനിയവർക്കു ലവലേശവുമാകുലമില്ല
Verse 6 തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം
നന്മയായവർ കരുതുന്നു
ഒന്നിലുമവർ മനം തളർന്നവശരായിടാതെ
മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു
Verse 1 Vazhthumennum parameshene-avante sthuthi
Parkkumennum ente naavinmel
Parthalathil vasikkum nalaarthi paara mananjaalum
Kerthanam cheyyumennum than shresta naamathe mudaa njaan
Verse 2 Chinthanakalaake vedinjum paravidhipol
Santhatham njaan swairamadanjum
Kaanthanamavante chollil shaanthamaam mozhi thiranjum
Swaanthamaaviyaal niranjum-thanthiru naama-marinjum;-
Verse 3 Parvathangal kunnukaliva-yenikku raksha
Nalkukillayathililla njaan-vishramippaan thakkathonnum
Vishwasippaan thakkavannam
Nishwasikkapetta sathyam aashwasippikkunnu nithyam
Verse 4 Thankalekku nokkiyorkale vidaathavente
Thanka mukham shobhayekunnu
Shanka lesham bhavikkaatha thankamaakeyakannennum
Than kurishin jayathaala-dhanyarennum vasikkunnu
Verse 5 Balasimhangal karayunnu-vishakkave than
Balakaro paattu paadunnu
Paalanaamavarkku saalem naadhanenn-arinjirikke
Meliniyavarkku lavaleshavum-aakulamilla
Verse 6 Thannilanpulla thanmakkalkku varuvathellaam
Nanmayaayaver karuthunnu
Onnilumaver manam thalar nnavashar-aayidaathe
Mannavane nokkiyaverennu maanandichidunnu
Download Song
Cancel
Download