Vazhum njanen rakshitavin kudeyeppozhum
Verse 1വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും
തൻ കൃപയിൽ ആശ്രയിക്കും എല്ലാനാളും ഞാൻ
പാടും ഞാനെന്നും എന്റെ പ്രിയനെ
Verse 2എന്റെ പ്രിയൻ വാനിൽ നിന്നെഴുന്നെള്ളീടുന്ന
മാറ്റൊലി ഞാൻ കേട്ടിടുന്നു നാട്ടിലെങ്ങുമേ
ക്ഷാമം ഭൂകമ്പം അതിനാരംഭം
Verse 3ക്ഷാമത്താലിക്ഷോണി എങ്ങും ക്ഷീണമാകുമ്പോൾ
എനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്റെ പ്രിയനിൽ
എന്നെ പോറ്റിടും എന്റെ രക്ഷകൻ
Verse 4ഇന്നലെക്കാളിന്നു ഞാനെൻ പ്രിയൻ നാടിനോ-
ടേറ്റം അടുത്തതായതെനിക്കെത്ര ആനന്ദം
എന്റെ പ്രീയനെ ഒന്നു കാണുവാൻ
Verse 5ഈ വാരിധിയിൻ വൻ തിരയിൻ തള്ളലേറ്റു ഞാൻ
മുങ്ങിടാതെ പ്രിയനെന്റെ ബോട്ടിലുണ്ടല്ലോ
ഗാനം പാടി എൻ നാട്ടിലെത്തുമെ
Verse 6എൻ രക്ഷിതാവേ നിൻ വരവു കാത്തു കാത്തു ഞാൻ
ഈ ദുഷ്ടലോകെ കഷ്ടതകൾ എത്ര ഏൽക്കണം
നിന്നെ കാണുമ്പോൾ എൻ ദുഃഖം തീർന്നുപോം
Verse 1vazhum njaanen rakshithavin kudeyeppozhum
than krupayil aashrayikkum ellaanaalum njaan
padum njaan ennum ente priyane
Verse 2ente priyen vaanil ninne’ezhunnealledunna
maattoli njaan kettidunnu nattilengkume
kshamam bhukambam athinarambam;-
Verse 3kshaamathalle-kshoni engkum kshena-makumbol
enikkethi-daatha nikshepam-undente priyanil
enne pottidum ente rakshakan;-
Verse 4innale-kkalinnu njaanen priyen naadino-
dettam aduthaayathe’nikke’ethra aanandam
ente priyane onnu kaanuvan;-
Verse 5ie vaaridhiyin van thirayin thallalettu njaan
mungidathe priyanente bottil-undallo
gaanam paadi en nattilethume;-
Verse 6en rakshithaave nin-varavu kaathu kaathu njaan
ie dustaloke kashdathakal ethra elkkanam
ninne kanumbol en dukkam thernnupom;-
Download Song