Veenakal metti paadidunne veendeduppin
Verse 1വീണകൾ മീട്ടി പാടിടുന്നേ
വീണ്ടെടുപ്പിൻ ഗാനങ്ങളെ
Verse 2പാപത്തിൻ പാതയിൽ ക്ഷീണനായ് ഓടുമ്പോൾ
സ്നേഹക്കരം നീട്ടി മാറോടണച്ചല്ലോ
നിൻ സ്നേഹമോർത്തിടുമ്പോൾ-നാഥാ
എന്തു ഞാൻ ചെയ്തിടേണ്ടു
Verse 3സ്വന്തമായോരെല്ലാം അന്യരായ് മാറുമ്പോൾ
ആലംബമില്ലാതെ ഏകനായ്ത്തീരുമ്പോൾ
തള്ളാത്തൊരുറ്റസഖി-നിത്യ
വീട്ടിൽ ഞാനെത്തുംവരെ
Verse 4കൂരിരുൾ മൂടുന്ന ദുഃഖവേളകളിൽ
ആശ്വാസദായകൻ മാറാത്ത സ്നേഹിതൻ
അവനെന്നെ മാറോടണയ്ക്കും-ഞാൻ
തൻ പാദം മുത്തം ചെയ്യും
Verse 5അന്നെൻ കണ്ണീരും തീരും വിലാപവും
ദുഃഖം മറന്നു ഞാൻ ഗാനങ്ങൾ പാടിടും
ഇനിയെത്ര വൈകിടുമോ-നാഥാ
കാത്തു ഞാൻ പാർത്തിടുന്നേ
Verse 1veenakal meetti paadidunne
veendeduppin gaanngale
Verse 2paapatthin paathayil ksheenanaay odumpol
snehakkaram neetti maarodanacchallo
nin snehamortthidumpol-naathhaa
enthu njaan cheythidendu;-
Verse 3svanthamaayorellaam anyaraay maarumpol
aalambamillaathe ekanaayttheerumpol
thallaatthoruttsakhi-nithya
veettil njaanetthumvare;-
Verse 4koorirul moodunna dukhavelakalil
aashvaasa daayakan maaraattha snehithan
avanenne maarodanaykkum-njaan
than paadam muttham cheyyum;-
Verse 5annen kanneerum theerum vilaapavum
dukham marannu njaan gaanngal paadidum
eniyethra vaikidumo-naathhaa
kaatthu njaan paartthidunne;-
Download Song