അബ്രഹാം ഇസഹാക്കു യാക്കോബ് എന്ന വിശുദ്ധർ
എത്ര നാളായ് പാർത്തലം വിട്ടു
കാത്തു കാത്തു നിന്നീടുന്ന സോദരാ നീ ഓർത്തീടുക
പൂർത്തിയായ് നിൻ വേലതീർത്തു പാർത്തലം വെടിഞ്ഞുപോകാം
Verse 3
ഉന്നത വിളിക്കു യോഗ്യരേ വിളിച്ചവന്റെ
സന്നിധിയിൽ നിന്നു മാറല്ലെ
മന്നിടത്തിൽ നിന്നെ ഓർത്തു ഉന്നതം വെടിഞ്ഞുവന്ന
നന്ദനന്റെ വന്ദ്യപാദം എന്നും ഒന്നായ് വന്ദിച്ചീടാം
Verse 4
ഈ ലോകരാജ്യം അസ്തമിക്കാറായ്
മേലോകരാജ്യം വേഗമിതാ ആഗമിക്കാറായ്
പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്റെ
പാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തിടുമേ
Verse 5
അല്പകാലം മാത്രമേയുള്ളു നാം
എത്രവേഗം കൃത്യമായി വേല തീർത്തിടാം
എത്രനാൾ ലഭിച്ചീടുമോ അത്രനാളും രക്ഷകന്റെ
പുത്രത്വത്തിൻ ആത്മാവാലെ ശക്തിയായ് തൻവേല തീർക്കാം