അത്തിവൃക്ഷം തളിർത്തതിനാൽ വേനലടുത്തു
എന്നു നമ്മളറിയുന്നഹോ! ആർത്തിയോടെ പ്രവർത്തിക്കാം
രാത്രികാലം വരും മുമ്പേ പൂർത്തിയാക്കാം നല്ലപോലെ
നല്ല നാഥൻ വേല നമ്മൾ
Verse 3
ഇന്നു നമ്മൾ മിണ്ടാതിരുന്നാൽ നാഥന്റെ വേല
ഒന്നുപോലും ചെയ്യാതിരുന്നാൽ വന്നു നാഥൻ നമ്മെ ചേർത്തു
പ്രതിഫലം തന്നിടുമ്പോൾ ഒന്നുമില്ല പ്രയോജനം
അന്നിരുന്നു കരഞ്ഞിട്ട്
Verse 4
അന്ധകാരമായ ഭൂവിതിൽ ഈ ലോകജനം
ബന്ധിതരും അന്ധരുമല്ലോ
രക്ഷകനാം യേശുവെ നാം സന്തതം വെളിപ്പെടുത്താം
അക്ഷണത്തിലഴിഞ്ഞു പോം ബന്ധനവും അന്ധതയും