Vegam varaamennuraccha yeshu
Verse 1വേഗംവരാമെന്നുരച്ച യേശുനാഥാ!
വന്നിടണേ ക്ലേശമെല്ലാം തീർത്തിടണേ
കാത്തിടണേ അന്ത്യത്തോളം
Verse 2ബാഖായുടെ താഴ്വര ഞാൻ
ക്ഷീണിച്ചേതും പോയീടല്ലേ
വിശ്വസിക്കീലോകമേതും
യോഗ്യമല്ലെന്നോതീട്ടുണ്ട്
Verse 3വിശ്വാസത്തിൻ ധീരനായ് ഞാൻ
നിന്നീടുവാൻ കാത്തിടണേ
എത്രകാലം ഞാനിവിടെ
കഷ്ടത സഹിച്ചീടേണം
Verse 4മാത്രയും താമസിക്കല്ലെ
ശത്രു മുറ്റും ഞെരുക്കുന്നു
കഷ്ടതകൾ എന്നു നീങ്ങും
സ്നേഹവീട്ടിലെന്നുചേരും
Verse 5കീറ്റുവസ്ത്രം എന്നു മാറും
വെള്ളവസ്ത്രം എന്നു കിട്ടും
ദു:ഖമെല്ലാം എന്നു തീരും
അക്കരെനാടെന്നു കാണും
Verse 6ആശ്വാസത്തിന്നെശുവേ നീ
അല്ലാതാരേം കാണുന്നില്ല
കാൽവറിയിൽ ക്രൂശിന്മീതെ
തൂങ്ങിയോനെ എന്നു കാണും
Verse 1vegam varaam ennuraccha yeshu naathhaa!
vannidane kleshamellaam theertthidane
kaatthidane anthyattholam
Verse 2baakhaayude thaazhvara njaan
ksheenicchethum poyeedalle
vishvasikkee lokamethum
yogyamallenn'otheettunde
Verse 3vishvaasatthin dheeranaay njaan
ninneeduvaan kaatthidane
ethra kaalam njaanivide
kashdatha sahiccheedenam
Verse 4maathrayum thaamasikkalle
shathru muttum njerukkunnu
kashdathakal ennu neengum
snehaveettilennu cherum
Verse 5keettuvasthram ennu maarum
vellavasthram ennu kittum
du:khamellaam ennu theerum
akkarenaadennu kaanum
Verse 6aashvaasatthinneshuve nee
allaathaarem kaanunnilla
kaalvariyil krooshinmeethe
thoongiyone ennu kaanum
Download Song