Verse 1വേഗം വരും രാജകുമാരൻ
ഈ വരവതിവേഗമാകും
Verse 2വേഗമവൻ വാനിൽ വന്നു കാഹളം മുഴക്കും
ദേഹവിയോഗം കഴിഞ്ഞ സിദ്ധരെയുണർത്തും
ജീവനോടിരിക്കും ശുദ്ധർ തേജസ്സിലുയിർക്കും
ജീവിതം കഴിക്കും കാന്തൻ ഏഴു കൊല്ലം വാനിൽ
Verse 3വരവിന്റെ ഒരുക്കങ്ങൾ പലതും കഴിഞ്ഞു
മണവാളൻ വരവതിങ്ങടുത്തല്ലൊ പാർത്താൽ
മണിനാദം നിന്റെ കാതിൽ മുഴങ്ങുന്നില്ലേ പ്രീയ
മണവാട്ടി മനമുണർന്നൊരുങ്ങുക നീയും
Verse 4അന്ധകാര ദൂതനെ താൻ ബന്ധനം ചെയ്തീടും
ബന്ധുവായി ഭക്തരന്നു ഭൂമിയിൽ വസിക്കും
വന്നു ഭൂവിൽ വാഴുമവൻ ആയിരം കൊല്ലങ്ങൾ
അന്നു പാരിൽ ഭക്തർ തന്നെ പാലനം നടത്തും
Verse 5ദൈവപുത്രൻ ഭരിക്കുന്ന കാലമെത്ര ശ്രേഷ്ടം
ദ്വന്തപക്ഷമവിടില്ല പക ലവലേശം
ദൈവഹിതം മാത്രമന്നു നടന്നീടും ദേശം
ദൈതേജസ്സാവഹിച്ചു വിളങ്ങിടും ദേഹം
Verse 6രോഗമവിടില്ല തെല്ലും ശോകമതും ജീവ
രാഗമതു തികച്ചങ്ങു ചൊന്നു കൂടാ വാഴ്ച്ച
രീതിയെല്ലാം സ്വർഗ്ഗതുല്യമായിടുമെ അന്നു
രാത്രിയില്ലാ ദേശമതിൽ സൂര്യനേശു തന്നെ
Verse 7ബലഹീന ശരീരങ്ങൾ ബലപ്പെടുമന്ന്
ബലവാന്മാർ പലരന്നു കുനിഞ്ഞീടും തന്റെ
ബലമുള്ള കരങ്ങളിൽ അമർന്നിരുന്നന്ന്-നാം
ബലിയായി തീരേണമേ തന്റെ ഹിതത്തിനു
Verse 8ആയിരമാണ്ടതു വേഗം കടന്നങ്ങു പോകും
ആണ്ടവനുരച്ച പോലെ ആണ്ടുകൾ തുടങ്ങും
അവസാനമതിനില്ല യുഗായുഗം നമ്മൾ
അവൻ മുഖശോഭ കണ്ടു വസിച്ചീടും നിത്യം
Verse 1vegam varum raajakumaran
iee varavathi vegamakum
Verse 2vegamavan vaanil vannu kaahalam muzhakkum
dehaviyogam kazhinja siddhare’yunarthum
jeevanodirikkum shuddhar thejassiluyirkkum
jeevitham kazhikkum kaanthan ezhu kollam vaanil;-
Verse 3varavinte orukkangal palathum kazhinju
manavalan varavathingaduthallo paarthaal
maninaadam ninte kaathil muzhangunnille prieeya
manavatti manamunarnnorunguka neeyum;-
Verse 4andhakara doothane thaan bandhanam cheythedum
bandhuvayi bhaktharannu bhoomiyil vasikkum
vannu bhoovil vaazhumavan aayiram kollangal
annu paril bhakathar thanne palanam nadathum;-
Verse 5daivaputhran bharikkunna kalamethra shreshdam
dvanthapakshamavidilla paka lavalesham
daivahitham mathramannu nadanneedum desham
daithejasavahichu vilangidum deham;-
Verse 6rogamavidilla thellum shokamathum jeeva
ragamathu thikachangu chonnu kooda vazhcha
reethiyellam swarggathulyam aayidume annu
rathriyillaa deshamathil sooryaneshu thanne;-
Verse 7balaheena shareerangal balappedumanne
balavaanmar palarannu kuninjeedum thante
balamulla karangalil amarnnirunnanne-naam
baliyaayi theerename thante hithathinu;-
Verse 8aayiramandathu vegam kadannangu pokum
aandavanuracha pole aandukal thudangum
avasanamathinilla yugaayugam nammal
avan mukhashobha kandu vasicheedum nithyam;-
Download Song