Vela nintethe aathmakkal nintethe
Verse 1വേല നിന്റെത് ആത്മാക്കൾ നിന്റേത്
നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2)
Verse 2നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾ
വെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2)
നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോ
വളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2) വേല...
Verse 3കർത്താവിന്റെ മുന്തിരിത്തോട്ടം തകർത്തിടാൻ
പരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ(2)
പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽ
അടിയനെ നടത്തേണം വലങ്കരത്താൽ(2) വേല...
Verse 4അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻ
വൻകൃപ ദാനം ചെയ്ത ഉടയവനെ(2)
വീഴാതെ താഴാതെ നിത്യം നടത്തേണമേ
സ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2) വേല...
Verse 5ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻ
തൻ വചനം നിവൃത്തിക്കും സംശമില്ല(2)
പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെ
ധൈര്യമായ് നമുക്കവന്റെ വേല ചെയ്തിടാം(2) വേല...
Verse 1vela nintethe aathmakkal nintethe
nee nattittullathaiye nathhaa paalikkene(2)
Verse 2naalukal kazhiyum’mumpe nin pravarthikal
velippeduthaname nin daasar maddhyathil(2)
naduannavan nanakkunnon ethumillallo
valarumarakkunnavan avidunnallo(2);- vela...
Verse 3karthaavinte munthirithottam thakarthidaan
parishramicheedum cherukurukkanmaare(2)
pidichukettenam nin bhujabalathaal
adiyane nadathenam valakkarathaal(2);- vela...
Verse 4anthyakaala shushrooshakale thikacheeduvaan
vankrup daanam cheytha udayavane(2)
veezhaathe thaazhaathe nithyam nadathename
swargga’seeyon naadathil njaan ethuvolavum(2);- vela...
Verse 5njaan en sabhaye paniyum ennu cholliyon
than vachanam nivarthikkum samshamilla(2)
paathaala gopurangal jayikkayillivide
dhairyamaay namukkavante vela cheythidaam(2);- vela...
Download Song