Velicchatthin kathirukal vilangume
Verse 1വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്തു
വെളിച്ചമാം യഹോവയെ സ്തുതിക്കണമവൻ ജനം
Verse 2ഇരുട്ടൊഴിഞ്ഞവനിയിൽ തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശീഹയീ വിധം നമ്മിലുദിക്കണം
Verse 3തിരുമുഖമതിൻ പ്രഭ തെളിവോടു വിലസുമ്പോൾ
ഇരുളിന്റെ പ്രവൃത്തികൾ മറവിടം തിരക്കിടും
Verse 4തിരുമൊഴി ദിവസവും പുതിയതായ് പഠിക്കുകിൽ
ശരിവരെ വഴി തെറ്റാതിരുന്നിടാമസംശയം
Verse 5ദിനമതിൻ തുടസ്സത്തിൽ മനുവേലിൻ മുഖാംബുജം
ദരിശിച്ച നരനൊരു ദുരിതവും വരികില്ല
Verse 6മനമതി തെളിവിനോടിരുന്നിടും സമാധാനം
ദിവസത്തിന്നൊടുവോളം ഭരിച്ചിടും മനസ്സിനെ
Verse 7സമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപാമുലം
ഒരിക്കലുമിളകാത്ത പുരമതിൽ കടന്നിടാം
Verse 8ഗതിയില്ലാ ജനങ്ങളിൽ കനിയുന്ന മഹേശനേ!
കരം പിടിച്ചന്നെ തിരുവഴികളിൽ നടത്തുക
Verse 9ദുഃഖത്തിന്റെ പാനപാത്രം : എന്ന രീതി
Verse 1velicchatthin kathirukal vilangumee samayathu
velicchamaam yehovaye sthuthikkanamavan janam
Verse 2iruttozhinjavaniyil thilakkaming udikkunnu
velicchamaam masheehayee-vidham nammiludikkanam
Verse 3thirumukhamathin prabha thelivodu vilasumbol
irulinte pravrthikal maravidam thirakkedum
Verse 4thirumozhi divasavum puthiyathaay padikkukil
sharivare vazhi thettaa thirunnidaa masamshayam
Verse 5dinamathin thudassathil manuvelin mukhaambhujam
dharishicha naranoru durithavum varikilla
Verse 6manamathi thelivino dirunnidum samaadhaanam
divasathi nnoduvolam bharichedum manassine
Verse 7samasthamaam pareekshayum jaichidaam krupa moolam
orikkalum ilakaatha puramathil kadannidaam
Verse 8gathiyillaa janangalil kaniyunna maheshane!
karam pidichenne thiru vazhikalil nadathuka
Verse 9dukhathinte panapathram : enna reethi
Download Song