Vellangalin meethil vasichaan
Verse 1പല്ലവി
വെള്ളങ്ങളിൻ മീതിൽ വസിച്ചാൻ - പരമേശൻ താൻ
വെള്ളങ്ങളിൻമീതിൽ വസിച്ചാൻ
Verse 2അനുപല്ലവി
വെള്ളങ്ങളിൻ മേൽഭാഗത്തുള്ളോരിരുളകറ്റി-
ത്തള്ളും വെളിച്ചമതിലുളളതാകയെന്നോതി – വെള്ള
Verse 3ചരണങ്ങൾ
1 ചൊല്ലതുപോലുടൻഭവിച്ചു – പ്രളയമുഖ-
ത്തുള്ളേപ്രകാശമങ്ങുദിച്ചു – വെളിച്ചമതു
നല്ലതെന്നമലൻഗ്രഹിച്ചു – രണ്ടുമന്യോന്യം
സല്ലോകനായകൻ പിരിച്ചു തന്നെയുമല്ല
വെള്ളമതിന്നിടെനല്ലൊരു വിരിവുണ്ടാക്കി – ഇരുഭാഗത്തു-
മുള്ളോരൂസഞ്ചിതജലമെന്നതുരണ്ടാക്കി - അതിന്റെ ശേഷം
തുല്യദശാത്മകനിദ്ധരയെത്തിണ്ടാക്കി - ജലമദ്ധ്യത്തിൽ
ചൊല്ലിയിവയ്ക്കുടനേയിരുപേരുണ്ടാക്കി - മാത്രമല്ലുടൻ
ത്യണങ്ങൾ ഫലവൃക്ഷാദിഗണങ്ങൾവിത്തുണ്ടാകും മ-
റ്റിനങ്ങൾ ഭൂമിയിൽനിന്നുവിളങ്ങിച്ചാനവനന്നു വെള്ള…
Verse 4മന്നവൻവാക്കുമൂലമന്നു-വാനവിരിവിൽ
വർണ്ണജ്യോതിർഗ്ഗണങ്ങൾ വന്നു - ശോഭയോടവ
ഉന്നതവിരിവിങ്കിൽനിന്നു - കാലചിഹ്നമായ്
വിണ്ണവൻനമുക്കവതന്നു - ദിനാന്തരത്തിൽ
ഭൂചരഖേചരപക്ഷികളൊക്കയുമായി - വെള്ളത്തിൽനിന്നു
ഭൂചരണം മുതലായൊരുനിലകൾക്കായി – കരേറിയന്നു
തോയചരങ്ങളുമപ്പൊഴുതേയുണ്ടായി – അവയശേഷം
നായകനേകിയോരെല്ലകളിൻ നിലയായി - അഞ്ചാം ദിവസം
വനങ്ങളഭയംതേടുംമ്യഗങ്ങൾ - നാട്ടിലെമ്യഗ-
ഗണങ്ങളിവയുണ്ടായിദിനമാറിൻ തുടസ്സത്തിൽ വെള്ള…
Verse 5ആറാംദിനത്തിലാത്മഭാവം-പ്രമാണമാക്കി
നേരായ് ചമച്ചു നരരൂപം-മണ്ണുകൊണ്ടു പിൻ
പേരായരുളിയാദാമേവം – അതിന്റെശേഷം
നാരിയെ ഉരുവാക്കി ദൈവം - പരമവർക്കു
പൂരിതഭാഗൃവിശിഷ്ടമതാമൊരു തോട്ടം-ചമച്ചതിങ്കൽ - ഭൂരിതദുഃഖമിരുത്തിയവർക്കൊരു വാട്ടം-വരാവിംദി-
വ്യേരിതമൊന്നു കൊടുത്തിതു കല്പനശ്രേഷ്ഠം-കനി ഭുജിപ്പാ-
നോ-അരുതങ്ങറിവിൻമരമായതിലിഷ്ടം-മറുത്തുചെയ്താൽ
വരുമേ മരണമന്നാളൊരു നീക്കമില്ലതിന്നു
കരുതേണം നിങ്ങളെന്നുപരമൻ ചൊന്നവരോടു വെള്ള…
Verse 1Pallavi
Vellangalin meethil vasichaan - Parameshan thaan
Vellangalinmeethil vasichaan
Verse 2Anupallavi
Vellangalin melbhaagathullorirulakatti-
thallum velichamathilullathaakayennothi – Vella
Verse 3Charanangal
1 chollathupoledanbhavichu – pralayamukha-
thulleprakaashamangudhichu – velichamathu
nallathennamalangrahichu – randumanyonnyam
sallokanaayakan pirichu thanneyumalla
vellamathinnidenalloru virivundaakki – irubhaagathu-
mulloroosanchithajalamenthuranndaakki - athinte shesham
thulyadashaathmakaniddharayeththindaakki - jalamadhyathil
cholliyivaykkudaneyiruperundaakki - maathramalludan
thyannangal phalavrukshaadhiganangalviththundaakum ma-
ttinangal bhoomiyilninnuvilangichchaanavanannu;- Vella…
Verse 4Mannavanvaakkumoolamannu-vaanavirivil
varnnajyothirggganangal vannu - shobhayodava
unnathavirivinkilninnu - kaalachihnamaay
vinnavan namukkavathannu - dinaantharathil
bhoocharakhecharapakshikalokkayumaayi - vellaththilninnu
bhoocharanam muthalaayorunilakalkkaayi – kareriyannu
thoyacharangalumappozhutheyundaayi – avayashesham
naayakaneekiyorellakalin nilayaayi - anjaam divasam
vanangalabhayamthedummygangal - naattilemyga-
ganangalivayundaayidinamaarintudassathil;- Vella…
Verse 5Aaraamdhinaththilaathmabhaavam-pramaanamaakki
neraay chamachu nararoopam-mannukondu pin
perayaruliyaadaamevam – athinteshesham
naariye uruvaakki dhaivam - paramavarkku
poorithabhaagyavishishtamathaamoru thottam-chamachchathingkal - bhoorithaduhkhamiruthiyavarkkoru vaattam-varaavimdi-
vyerithamonnu koduththithu kalpanashreshtham-kani bhujippaa-
no-aruthanggarivinmaramaayathilishtam-maruththucheythaal
varume maranamannaaloru neekkamillathinnu
karuthenam ningalennuparaman chonnavorodu;- Vella…
Download Song