Veshuka daivathmave swargeyamaam
Verse 1വീശുക ദൈവാത്മാവേ! സ്വർഗ്ഗീയമാം
ആവിയെ വീശണമേ
യേശുവിൻ രക്തത്താൽ ദാസന്മാർ-
ക്കവകാശമായ്തീർന്നവനേ
Verse 2ദൈവത്തിൻ തോട്ടത്തിൻമേൽ
വീശിടുക ലാവണ്യനാദമോടെ
ജീവന്റെ വൃക്ഷങ്ങൾ പൂത്തുകായ്ക്കുവാൻ
ദൈവത്തിൻ പുകഴ്ചയ്ക്കായ്
Verse 3സ്നേഹത്തിൻ പാലകനേ! നിൻ കാറ്റിനാൽ
സ്നേഹാഗ്നി ജ്വലിപ്പിക്ക
ഇന്നു നിൻ ശിഷ്യരിൽ യേശുനാമത്തിൻ
മഹത്വം കണ്ടിടുവാൻ
Verse 4കാറ്റിന്റെ ചിറകിന്മേൽ സുഗന്ധങ്ങൾ
നാട്ടിൽ പരന്നിടുമ്പോൾ
പാട്ടിലും വാക്കിലും ജീവവാസന
പൊങ്ങുവാൻ നൽകേണമേ
Verse 5വിശ്വസ്തകാര്യസ്ഥൻ നീ എന്നേക്കും
നല്ലാശ്വാസപ്രദനും നീ
ശിഷ്യരിൽ മഹത്വത്തിൻ രാജാവിന്റെ
ഇഷ്ടം തികയ്ക്കേണമേ
Verse 6സാത്താന്റെ വ്യാജങ്ങളെ അനേകർ
കുഞ്ഞാടിനാൽ ജയിക്കുവാൻ
നാട്ടിലും വീട്ടിലും ദാസരെ
സത്യസാക്ഷികൾ ആക്കിടുക
Verse 7ചാവിന്റെ പുത്രൻമാരെ നിൻ ശ്വാസത്താൽ
ജീവിപ്പിച്ചുണർത്തുവാൻ
ദൈവത്തിൻ രാജ്യവും നീ
തീയും സത്യസേവയും തേടിടുവാൻ
Verse 8വീശുക ഭൂമിയെങ്ങും വരണ്ടതാം
ക്ലേശപ്രദേശത്തിലും
നാശത്തിൻ പാശങ്ങളാകെ നീങ്ങി
ദൈവാശിസ്സുവാഴും വരെ
Verse 1veeshuka daivaathmaave! swarggeeyamaam
aaviye veeshaname
yeshuvin rakthathaal daasanmaar-
kkavakaashamaaytheernnavane
Verse 2daivathin thottathinmel
veeshiduka laavanyanoadamode
jeevante vrukshangal poothukaaykkuvaan
daivathin pukazhchaykkaay;-
Verse 3snehathin paalakane! nin kaattinaal
snehaagni jwalippikka
innu nin shishyarin yeshunaamathin
mahathwam kandiduvaan;-
Verse 4kaattinte chirakinmel sugandhangal
naattil parannidumbol
paattilum vaakkilum jeevavaasana
ponguvaan nalkename;-
Verse 5vishwasthakaaryasthan nee ennekkum
nallaashwaasapradhanum nee
shishyarin mahathwathin raajaavinte
ishtam thikaykkename;-
Verse 6saaththaante vyaajangale anekar
kunjaadinaal jayikkuvaan
naattilum veettilum daasare
sathyasaakshikal aakkiduka;-
Verse 7chaavinte puthranmaare nin shwaasathaal
jeevippichunarthuvaan
daivathin raajyavum nee
theeyum sathyasevayum thediduvaan;-
Verse 8veeshuka bhoomiayengum varandathaam
kleshapradheshathilum
naashathin paashangalaake neengi
daivaashissuvaazhum vare;-
Download Song