Vettatha kinaril vataatha urava
Verse 1വെട്ടാത്ത കിണറിൽ വറ്റാത്ത ഉറവ
സാധുവാം എനിക്കേകീ(2)
എന്നെ പാലിപ്പതോർത്താൽ യേശുവേ നാഥാ
കൺകൾ നിറഞ്ഞിടുന്നേ
ഞാൻ അങ്ങേ സ്തുതിച്ചിടുന്നേ(2)
Verse 2നട്ടുണ്ടാക്കാത്തതാം തോട്ടങ്ങളിൽ ഫലം
നൽകീടുവാൻ നാഥാ ഞാൻ യോഗ്യനോ
പെറ്റമ്മയേപ്പോലെ നീ എന്നെ കാക്കുവാൻ
നീ എന്നെ സ്നേഹിപ്പാൻ ഞാൻ യോഗ്യനോ
Verse 3കണ്ണാൽ കാണാത്ത ചെവിയാൽ കേൾക്കാത്ത
കർത്താവിൻ കരുതൽ അറിഞ്ഞീടുമേ
ആസന്നമായ് ദിനം ആകുലം വേണ്ടിനീം
ആത്മരക്ഷകനേശു കൂടെയുണ്ട്
Verse 4ഈ മണ്ണിലെ വീടൊന്നും ശാശ്വതമല്ലതാൻ
വിണ്ണിൽ ഒരുക്കിയ വീടൊന്നതിൽ
എൻ പേർ വിളങ്ങീടും ഞാനതിൽ ചേർന്നീടും
ശാന്തി സമാധാനമായ് വാണീടും
Verse 1vettaatha kinaril vattaatha urava
saadhuvam enikkegee(2)
enne paalippathorthaal yeshuve naadhaa
kankal niranijidunne
njaan ange sthuthichidunne(2)
Verse 2nattundaakkaathathaam thottangalil phalam
nalkeeduvaan naadhaa njaan yogyano
pettammayeppole nee enne kaakkuvaan
nee enne snehhippaan njaan yogyano;-
Verse 3kannaal kaanaatha cheviyaal kelkkaatha
karthaavin karuthal arinjeedume
aasannamaay dinam aakulam vendineem
aathmarakshakaneashu koodeyundu;-
Verse 4ee mannile veedonnum shaashwathamallathaan
vinnil orukkiya veedonnathil
en per vilangeedum njaanathil chernneedum
shaanthi samaadhaanamaay vaaneedum;-
Download Song