Vishrama naattil njan ethiedumpol
Verse 1വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കും
Verse 2പരമസുഖങ്ങളിന്നമൃതരസം
പരേമശൻ മാർവ്വിൽ ഞാൻ പാനം ചെയ്യും
Verse 3പരമപിതാവെന്റെ കണ്ണിൽനിന്നു
കരച്ചിലിൻ തുള്ളികൾ തുടച്ചിടുമേ
Verse 4ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ
Verse 5കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽ
Verse 6പരിശുദ്ധത്മാവിന്റെ പളുങ്കുനദി
സമൃദ്ധിയായ ഒഴുകുന്ന ദേശമത്
Verse 7ജീവന്റെ വൃക്ഷമുണ്ടാറ്റരികിൽ
മാസന്തോറും കിട്ടും പുതിയ ഫലം
Verse 8നവരത്നനിർമ്മിത പട്ടണത്തിൽ
ശോഭിതസൂര്യനായ് യേശുതന്നെ
Verse 9പരമസുഖം തരുന്നുറവകളിൽ
പരനോടുകൂടെ ഞാൻ വാഴും നിത്യം
Verse 1Vishrama naattil njaan ethiedumpol
Yeshuvin maarvil njaan aanandikkum
Verse 2Parama’sughangalin namrutha’rasam
Paramesan maarvil njaan paanam cheyyum
Verse 3Parama pithaavente kannil ninnu
Karachilin thullikal thudacheedume
Verse 4Shathrukkalaaru mannavideyilla
Karthaavin kunjungal maathramathil
Verse 5Kunjaattin Kaanthayaam sathya sabha
Sounarya poornayai vaazhunnathil
Verse 6Parishdhathmavinte palumku nadhi
Samrudhiyai Ozhukunna dhesamathu
Verse 7Jeevante vriksha mundaattarikil
Maasamthrorum kittum puthiya phalam
Verse 8Nava retna’nirmmitha pattanathil
Shobhitha sooryanai Yeshu’thanne
Verse 9Parama sugham tharu-nnuravakalil
Paranodu koode njaan vaazhum nithyam
Download Song