Vishudha seeyon mala thannil
Verse 1വിശുദ്ധ സീയോൻമല തന്നിൽ മുദാ
നിരന്നു നിൽക്കുന്നൊരു സൈന്യമിതാ
അവർക്കു പ്രധാനി കുഞ്ഞാടു തന്നെ
നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു
Verse 2പിതാവ് പുത്രനിവർ പേരുകളെ
സദാപി കാണാമിവർ നെറ്റികൾ മേൽ
പറഞ്ഞുകൂടാതുള്ള ഭാഗ്യമോർക്കിൽ
നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു
Verse 3സുരർക്കുതകും ഫിഡിൽ മീട്ടുകയാൽ
പെരും ജലത്തിന്നൊലിയെന്നവണ്ണം
വരുന്നുണ്ടു വൈണിക ശബ്ദമൊന്നു
നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു
Verse 4പ്രാചീനരും ജീവികൾ നാലും ചേർന്നു
ദേവാസനത്തിന്നു മുൻനിന്നു കൊണ്ടു
പാടുന്നൊരു നൂതന ഗീതമവർ
വാടാത്ത സന്തോഷം(3) ഉണ്ടായവർക്കു
Verse 5വിശുദ്ധ കുഞ്ഞാടിന്റെ രക്തമൂലം
വിലയ്ക്കു കൊള്ളപ്പെട്ടവർക്കൊഴികെ
പഠിച്ചുകൊൾവാൻ കഴിഞ്ഞില്ല തെല്ലും
തുടർന്നവർ പാടും(3) ആ ദിവ്യഗീതം
Verse 6എഴുപത്തു രണ്ടുരണ്ടായിരമോ
തിരഞ്ഞെടുത്തോരിവർ കന്യകമാർ
അശുദ്ധരായ് തീർന്നില്ല സ്തീകൾ മൂലം
അവർക്കു സന്തോഷം(3) ഉണ്ടെന്നുമെന്നും
Verse 7കുഞ്ഞാടിനെയെങ്ങുമേ പിന്തുടരും
സന്യാസികളാമിവർ മന്നിൽനിന്നു
ഒന്നാം ഫലമായ് വരിച്ചുളളവരാണ-
ന്യായവും ഭോഷ്കും (3) ഇല്ലായവർക്കു
Verse 8ഇല്ലില്ല കളങ്കമവർക്കു തെല്ലും
ചൊല്ലാർന്ന മഹത്ത്വവുമുണ്ടവർക്കു
വല്ലായ്മയശേഷവും നീങ്ങിയതാൽ
എല്ലാറ്റിലുമെല്ലാമോ(3) ദൈവമത്രേ
Verse 9കർത്താവു തൻ ഗംഭീരനാദം : എന്ന രീതി
വെളി പ്പാട് 14:15
Verse 1vishud'dha seeyonmala thannil mudaa
nirannu nilkkunnoru sainyamithaa
avarkku pradhaani kunjaadu thanne
niranja santhosham(3) undaayavarkku
Verse 2pithaavu puthranivar perukale
sadhaapi kaanaamivar nettikal mel
paranjukoodaathulla bhaagyamorkkil
niranja santhosham(3) undaayavarkku
Verse 3surarkkuthakum fiddil meettukayaal
perum jalathinnoliyennavannam
varunnundu vainika shabdamonnu
niranja santhosham(3) undaayavarkku
Verse 4praacheenarum jeevikal naalum chernnu
devaasanaththinnu munninnu kondu
paadunnoru noothana geethamavar
vaadaatha santhosham(3) undaayavarkku
Verse 5vishud'dha kunjaadinte rakthamoolam
vilaykku kollappettavarkkozhike
padhichukolvaan kazhinjilla thellum
thudarnnavar paadum(3) aa divyageetham
Verse 6ezhupathu randu randayiramoo
thiranjedutthorivar kanyakamaar
ashudh'dharaay theernnilla sthreekal moolam
avarkku santhosham(3) undennumennum
Verse 7kunjaadinneyengume pinthudarum
sanyaasikalaamivar mannilninnu
onnaam phalamaay varichullavaraana-
nyaayavum bhoshkum (3) illaayavarkku
Verse 8illilla kalankamavarkku thellum
chollaarnna mahathvavumundavarkku
vallaaymayasheshavum neengiyathaal
ellaattilumellaamoo(3) daivamathre
Verse 9karthaavu than gambheeranaadam : enna reethi
veli ppaadu 14:15
Download Song