Vishudhar koottam rakshakanu chuttum
Verse 1വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു
തങ്ങൾ സ്നേഹരത്നം ചൂടിക്കും
നേരം ആ മഹാസന്തോഷസമൂഹേ
എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 2ദൈവം തൻവിശുദ്ധർ കണ്ണുനീരെല്ലാം
തുടയ്ക്കും അന്നാളിൽ എനിക്കിഷ്ടരാം
ചേർക്കപ്പെട്ട വിശുദ്ധരോടുകൂടെ
എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 3വീണകളെ ധരിച്ചുടൻ തൻമുമ്പിൽ
സന്തോഷപരിപൂർണ്ണരായ് ഉച്ചത്തിൽ
തന്നെ എന്നും സ്തുതിക്കുന്നവരോടെ
എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 4കുഞ്ഞാടിൻ രക്തത്തിൽ കഴുകപ്പെട്ടു
വെള്ളനിലയങ്കികളെ ധരിച്ചു
മഹാശോഭിതമായുള്ള സമൂഹേ
എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 5കൈയിൽ കുരുത്തോലകളെ പിടിച്ചും
മഹാരക്ഷ നമ്മുടെ ദൈവത്തിന്നും
കൂഞ്ഞാട്ടിന്നും എന്നാർക്കും കൂട്ടരോടേ
എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 6സ്തുതി മഹത്വം ജ്ഞാനം ശക്തി സ്തോത്രം
നമ്മുടെ ദേവനെന്നല്ലാ ദൂതരും
തൻമുമ്പിൽ കവിണ്ണു വീണാർക്കും കാലേ
എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 7മരണത്തോളം നീ വിശ്വസ്തനായാൽ
തൻ ചൊല്ലോർത്തു പ്രയാസം നീ സഹിച്ചാൽ
കൂടെയിരുത്തും താൻ നിന്നെ അപ്പഴേ
തൻ വാക്കിന്നും ഭംഗം(3) ഉണ്ടോപ്രിയനേ?
Verse 1vishuddhar koottam rakshakanu chuttum
ninnu thangal sneha rathnam choodikkum
neram aa maha santhosha samoohe
enneyum kaanumo?(3) chollen priyane!
Verse 2daivam than vishuddhar kannunerellaam
thudaykkum annaalil enikkishdaram
cherkkappetta vishuddharodu koode
enneyum kaanumo?(3) chollen priyane!
Verse 3veenakale dharichudan than mumbil
santhosha paripoornnaraay uchathil
thanne ennum sthuthikkunnavarode
enneyum kaanumo?(3) chollen priyane!
Verse 4kunjaadin rakthathil kazhukappettu
vella nilayangkikale dharichu
mahaa shobhithamaayulla samoohe
enneyum kaanumo?(3) chollen priyane!
Verse 5kaiyyil kurutholakale pidichum
mahaa raksha nammude daivathinnum
kunjaattinnum ennaarkkum koottarode
enneyum kaanumo?(3) chollen priyane!
Verse 6sthuthi mahathvam jnjanam shakthi sthothram
nammude devanennellaa dootharum
than mumbil kavinnu veenaarkkum kaale
enneyum kaanumo?(3) chollen priyane!
Verse 7maranatholam nee vishvasthanayaal
than chollorthu prayaasam nee sahichaal
koodeyiruthum thaan ninne appozhe
than vaakkinnum bhamgam(3) undo priyane?
Download Song