Vishvasa jeevitha padakil njan
Verse 1വിശ്വാസ ജീവിത പടകിൽ ഞാൻ
സീയോൻ നഗരിയിൽ പോകുന്നു ഞാൻ
വിശ്വാസനായകനേശുവെ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാൻ
Verse 2അലകൾ പടകിൽ അടിച്ചെന്നാൽ
അല്ലലൊരൽപ്പവുമില്ലെനിക്ക്
ആഴിയുമൂഴിയും നിർമ്മിച്ച നാഥൻ
അഭയമായെന്നരികിലുണ്ട്
Verse 3മരണനിഴലിൻ താഴ്വരയിൽ
ശരണമായെനിക്കേശുവുണ്ട്
കരളലിഞ്ഞു എൻകൈകൾ പിടിച്ചു
കരുതി നടത്തുമെന്നന്ത്യം വരെ
Verse 4നാനാ പരീക്ഷകൾ വേദനകൾ
നന്നായെനിക്കിന്നുണ്ടായിടിലും
നാഥനെയുള്ളത്തിൽ ധ്യാനിച്ചു എന്റെ
ക്ഷീണം മറന്നങ്ങു പോകുന്നു ഞാൻ
Verse 5വിണ്ണിലെൻ വീട്ടിൽ ഞാൻ ചെന്നു ചേരും
കണ്ണുനീരൊക്കെയുമന്നു തീരും
എണ്ണിയാൽ തീരാത്ത തൻ കൃപകൾ
വർണ്ണിച്ചു പാദത്തിൽ വീണിടും ഞാൻ
Verse 1vishvasa jeevitha padakil njaan
seeyon nagariyil pokunnu njaan
vishvasa nayakan yeshuve nokki
vishrama deshathu pokunnu njaan
Verse 2alakal padakil adichennal
allaloralppavum illenikke
aazhiyum oozhiyum nirmmicha nathhan
abhayamayennarikilunde;-
Verse 3marana nizhalin thazhvarayil
sharanamayenikkeshuvunde
karalalinju en kaikal pidichu
kruthi nadathum anthyam vare;-
Verse 4nana pareekshakal vedanakal
nannayenikkinnundayidilum
nathhane ullathil dhyanichu ente
kshenam marannangu pokunnu njaan;-
Verse 5vinnilen veettil njaan chennu cherum
kannuneerokkeyum annu theerum
enniyal theeratha than krupakal
varnnichu padathil veenidum njaan;-
Download Song