വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ
യേശു ഒരുക്കുന്ന എൻ ഭവനം
കഷ്ടതയില്ല കണ്ണുനീരുമില്ല
നിത്യാനന്ദം തരും സീയോൻ ദേശം
Verse 2
എൻ നോട്ടം ലോകത്തിൻ മാനമല്ല
സ്വർഗ്ഗേ ലഭിക്കുന്ന മാന്യതയിൽ
ഈ ലോകം നൽകുന്ന പേരിലല്ല
ജീവപുസ്തകത്തിലെ പേരിലല്ലോ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
Verse 3
എൻ നോട്ടം ലോകത്തിൻ മോഹമല്ല
സ്വർഗ്ഗത്തിൻ നിത്യസൗഭാഗ്യമതിൽ
ഈ ലോകം ഒരുക്കും സൗധങ്ങളിലല്ല
കർത്താവൊരുക്കും മണിമാളികയിൽ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ
Verse 4
എൻ നോട്ടം ഇവിടെ വിശ്രമമല്ല
ഈ ലോകം തരുന്ന സുഖവുമല്ല
വിശ്രമം അക്കരെനാട്ടിലല്ലോ
അവിടെ ഞാൻ ആനന്ദിച്ചാർക്കുമല്ലോ
അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ
യേശുവിൻ കൂടെ വാഴും ഞാൻ