Vishvasa nayakan yeshuve nokki
Verse 1വിശ്വാസ നായാകൻ യേശുവേ നോക്കി
വിശ്വാസത്താൽ ഞാനും ജീവിക്കുന്നു
കാഴ്ചയാലൊരുവൻ ജീവിപ്പതിലും
ശ്രേഷ്ഠമായ് പോറ്റുന്നെന്നെ
Verse 2ലോകം നൽകാത്ത ശാശ്വതശാന്തി
വിശ്വാസ പാതയിൽ ഉണ്ടെനിക്ക്
ഞാൻ ജീവിച്ചാലും മരിച്ചാലും
യേശു മതിയെനിക്ക്
Verse 3വിശ്വാസത്തിൻ പരിശോധനയിൽ
വിശ്വാസം പോകാതെയിന്നോളവും
ഈ ദിവ്യപാതയിൽ അതിശയമായ്
വഴി നടത്തിടുന്നെന്നെ
Verse 4അവിശ്വാസമേറിടും തലമുറയിൽ
വിശ്വാസമാഹാത്മ്യം കാത്തിടുവാൻ
വിശ്വാസവീരനായ് അടരാടും ഞാൻ
ജയമെനിക്കവകാശമേ
Verse 5ആത്മാവിലാനന്ദ പരിപൂർണ്ണമാം
അനശ്വരവാസമതോർത്തിടുമ്പോൾ
ആനന്ദം നിറഞ്ഞു കവിഞ്ഞിടുന്നേ
അളവെന്യേ പെരുകിടുന്നു
Verse 6സ്വർഗ്ഗീയ സുന്ദര സീയോനെന്റെ
നിത്യസൗഭാഗ്യമാം വിൺപുരമേ
വിശ്വസ സേവനം തികഞ്ഞിടുമ്പോൾ
സാനന്ദം ചേർന്നിടും ഞാൻ
Verse 1Vishvasa nayakan yeshuve nokki
vishvasathal njaanum jeevikkunnu
kazchayaloruvan jeevippathilum
shreshdamay pottunnenne!
Verse 2lokam nalkatha shashvathashanthi
vishvasa pathayil undenikke
njaan jeevichaalum marichalum
yeshu mathiyenikke
Verse 3vishvasathin parishodhanayil
vishvasam pokatheyinnolavum
iee divyapathayil athishayamaay
vazhi nadathidunnenne;-
Verse 4avishvasameridum thalamurayil
vishvasamahathmyam kathiduvan
vishvasaveeranaay adaradum njaan
jayameni’kkavakaashame;-
Verse 5aathmavilananda paripornnamam
anashvaravasamathorthidumpol
aanandam niranju kavinjidunne
alavenye perukidunnu;-
Verse 6swarggeya sundara seeyonente
nithyasaubhaagyamam vinpurame
vishvasa sevanam thikanjidumpol
sanandam chernnidum njaan;-
Download Song