Vishvasa sakshiyaay vilichathinaal
Verse 1വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ
എന്നെ വിശ്വസ്തനെന്നെണ്ണിയ കാരുണ്യമേ
നിന്റെ ശക്തി നിന്റെ ദാനം
ഇന്നുമെന്നും മതിയെനിക്ക്
മരണം വരെയും എന്നെ നടത്തീടുമേ
Verse 2എനിക്കു നൽകിയ നിന്റെ വേല ഞാൻ
ചേർന്നു നിറവേറ്റുമേ
നടത്തു നിൻ വഴി, തരണം നിൻകൃപ
ദിവ്യസ്നേഹത്തിൽ നിറഞ്ഞിടുവാൻ നിന്റെ…
Verse 3എനിക്ക് നൽകിയ നിന്റെ വചനം
കാത്തു പാലിച്ചിടുമേ
കഷ്ടത സഹിക്കും മാർഗ്ഗത്തിന്റെ മഹത്വം
സ്പഷ്ടമായെന്നും വെളിപ്പെടുത്തും നിന്റെ…
Verse 4എനിക്കു നൽകിയ നിന്റെ ജനങ്ങൾ
ശ്രഷ്ഠം വചനമതാൽ നടന്നീടണമേ സത്യപാതകളിൽ
നിത്യവും തേജസ്സിൻ സാക്ഷിയായ് - നിന്റെ...
Verse 5ക്രൂശിൻ മഹത്വം വെളിപ്പെടുത്തും
സ്നേഹക്കൊടി ഉയർത്തി
സഹിക്കും കഷ്ടത ജയിക്കും ദുഷ്ടനെ
സത്യവചനമാം വാളതിനാൽ നിന്റെ...
Verse 1vishvaasa saakshiyaay vilichathinaal
enne vishwasthanennenniya kaarunnyame
ninte shakthi ninte daanam
innumennum mathiyenikku
maranam vareyum enne nadatheedume
Verse 2enikku nalkiya ninte vela njaan
chernnu niravettume
nadathu nin vazhi, tharanam ninkripa
divyasnehathil niranijiduvaan;- ninte…
Verse 3enikku nalkiya ninte vachanam
kaathu paalichidume
kashtatha sahikkum maarggathinte mahathwam
spashtamaayennum velippeduthum;- ninte…
Verse 4enikku nalkiya ninte janangal
shreshtam vachanamathaal nadanneedaname
sathyapaathakalil
nithyavum thejassin saakshiyaay - ninte...
Verse 5krooshin mahathwam velippeduthum
snehakkodi uyarthi
sahikkum kashtatha jayikkum dushtane
sathyavachanamaam vaalathinaal;- ninte...
Download Song