Vishvasam thannarulka devesha
Verse 1വിശ്വാസം തന്നരുൾക ദേവേശാ നിൻ
ആശ്രിതനാമെനിക്കു
Verse 2വിശ്വാസമില്ലാതെ നിർജ്ജീവനാമെന്നിൽ
നിശ്വസിക്കേണമീ മുഖ്യവരം ദേവാ-വി
Verse 3ആശ്രയമില്ലാതെ ഞാൻ-ഉഴലുന്ന
കൃച്ഛ്റ കാലങ്ങളിലും
നിശ്ചയം നിൻ മാർവ്വുപറ്റി സുഖം പൂണ്ടു
വിശ്രമിച്ചങ്ങു വസിപ്പാനെനിക്കു നീ വിശ്വാ...
Verse 4താതനെ നിൻ വചനം - അതിൻവണ്ണം
ചേതസി കൈക്കൊണ്ടു ഞാൻ
ഏതു കാലത്തിലും ആതുരനാകാതെ
നാഥാ നിൻ വാഗ്ദത്തമോർത്തു സുഖിപ്പാനായ് വിശ്വാ...
Verse 5വീടുപോയാലെനിക്കു-ഖേദമെന്തു
മോടിയോടെ സ്വർഗ്ഗത്തിൽ
ഒന്നല്ലനേക വാസസ്ഥലങ്ങളുള്ള
മന്ദിരമുണ്ടതു കണ്ടു സുഖിപ്പാനായ് വിശ്വാ...
Verse 6നിക്ഷേപമുണ്ടെനിക്കു സുരലോകെ
അക്ഷയനാമേശുവിൽ
ഇക്ഷിതിയിൽ ധനം നാശമല്ലോ യേശു
രക്ഷകൻ സത്യധനമെന്നു കാണുവാൻ വിശ്വാ...
Verse 7ദുഷ്ടനാം സാത്താനെന്നെ-വലയ്ക്കുവാൻ
പെട്ടെന്നങ്ങണഞ്ഞീടുമ്പോൾ
ജ്യേഷ്ഠസഹോദരനേശുവീ ദുഷ്ടനെ
ആട്ടി ഓടിപ്പതുകണ്ടു പ്രമോദിപ്പാൻ വിശ്വാ...
Verse 8ക്ഷീണതയോടു ഞാനും-കിടക്കയിൽ
വീണിടുമ്പോൾ രോഗിയായ്
ആണിയിൻ പാടുള്ള പാണി നീട്ടീട്ടെന്റെ
മേനി തടവുന്നതോർത്തു സുഖിപ്പാനായ് വിശ്വാ...
Verse 1vishvasam thannarulka devesha! Nin
aashrithanaamenikku
Verse 2Vishuaasamillaathe nirjeevanamennil
Nishwasikkenamee mukhya varam Devaa-Vi
Verse 3Aashrayamillaathe njaan - uzhalunna
Kruchra kaalangalilum
Nischayam nin maarvu patti sukham poondu
Vishramichangu Vasippaanenikku nee
Verse 4Thaathane nin vachanam - athin vannam
Chethassi kaikkondu njaan
Eathu Kaalathilum aathuranaakaathe
Naadha nin vagdhathamorthu sughippaanai
Verse 5Veedupoyaalenikku - kheedhamenthu
Modiyode swargattil
Onnallaneka vaasasthalangalulla
Manniramundathu Kandu sukhippaanaay
Verse 6Nikshepamundenikku Suraloke
Akshayanaameshuvil
Ikshithiyil dhanam naashamallo Yeshu
Rekshakan sathya dhanamennu kaanuvaan
Verse 7Dhushtanaam saathaanenne - valackuvaan
Pettannangananjeedumpol
Jeshtasahodharaneshu vee dhushtane
Aatti oadippathu kandu pramodhippaan
Verse 8Ksheenathayodu njaanum - kidakkayil
Veenidumpol rogiyaai
Aaniyin paadulla paani neettettente
Meni thadavunnathorthu sukhippaanaai
Download Song