Vishvasathaal ellaam ellaam saaddhyam
Verse 1വിശ്വാസത്താൽ എല്ലാം എല്ലാം സാദ്ധ്യം
വിശ്വസിച്ചാൽ ദൈവമഹത്വം കാണും (2)
വിശ്വാസമോ ആശയിൻ ഉറപ്പും
കാണാകാര്യത്തിൽ നിശ്ചയവുമേ (2)
Verse 2അബ്രഹാം യഹോവയിൽ വിശ്വസിച്ചു
ദൈവം അത് നീതിയായ് കണക്കിട്ടല്ലോ (2)
ആശയ്ക്ക് വിരോധമായ് ആശയോടെ
വിശ്വസിച്ചു അനുഗ്രഹം പ്രാപിച്ചു (2) വിശ്വാസ...
Verse 3ആരേ ഞാൻ വിശ്വസിപ്പതെന്നറിയുന്നു
അവൻ എൻ ഉപനിധി സർവ്വ ശക്തനേ (2)
ഒരുനാളും കൈവിടാതെ ഉപേക്ഷിക്കാതെ
അന്ത്യത്തോളം എന്നെ വഴി നടത്തും (2) വിശ്വാസ...
Verse 4ദൈവം തന്ന വാഗ്ദത്തങ്ങൾ എല്ലാം എല്ലാം
നിശ്ചയമായ് നിറവേറിടും അതിവേഗത്തിൽ (2)
വിശ്വസിക്ക നീ ധൈര്യം പ്രാപിക്ക
സമയം ആസന്നമായി നിറവേറുവാൻ (2) വിശ്വാസ...
Verse 5നിനക്കെതിരായ് നിൽക്കും പ്രതികൂലങ്ങൾ
അനുകൂലമായി മാറും അത് നിശ്ചയമായ് (2)
ചെങ്കടൽ പിളരും യോർദ്ദാൻ പിൻവാങ്ങും
ജയവീരൻ ദൈവം നിന്റെ മുമ്പിലുണ്ടല്ലോ (2) വിശ്വാസ...
Verse 1vishvasatthaal ellaam ellaam saaddhyam
vishvasicchaal daivamahathvam kaanum (2)
vishvaasamo aashayin urappum
kaanaakaaryatthil nishchayavume (2)
Verse 2abrahaam yahovayil vishvasicchu
daivam athe neethiyaay kanakkittllo (2)
aashaykku virodhamaay aashayode
vishvasicchu anugraham praapicchu (2);- vishvaas...
Verse 3aare njaan vishvasippathennariyunnu
avan en upanidhi sarvva shakthane (2)
orunaalum kaividaathe upekshikkaathe
anthyattholam enne vazhi nadatthum (2);- vishvaas...
Verse 4daivam thanna vaagdatthngal ellaam ellaam
nishchayamaay niraveridum athivegatthil (2)
vishvasikka nee dhairyam praapikka
samayam aasannamaayi niraveruvaan (2);- vishvaas...
Verse 5ninakkethiraay nilkkum prathikoolngal
anukoolamaayi maarum athe nishchayamaay (2)
chengkadal pilarum yorddaan pinavaangum
jayaveeran daivam ninte mumpilundallo (2);- vishvaas...
Download Song