വിശ്വാസത്താൽ ഞാൻ കണ്ടു തുടങ്ങും
അസാധ്യങ്ങൾ എല്ലാം സാധ്യമാക്കുന്നു
ദൈവ മഹത്വം എന്നിൽ വെളിപ്പെടുമ്പോൾ
പ്രതികൂലങ്ങൾ എല്ലാം മാറിപോകുമേ (2)
Verse 2
ഞാൻ ഭയപ്പെടില്ല ഞാൻ പതറുകില്ല
ശത്രു എന്റെ മുന്നിൽ നിന്നാലും
എന്നെ ശക്തനാക്കുന്നോൻ എന്റെ ഉള്ളിൽ ഉണ്ടല്ലോ
ബലം പകരും തകരാതെ നിർത്തിടും (2)
Verse 3
പുതുജീവൻ പകർന്ന എൻ പ്രാണനാഥൻ
മരണത്തിൽ നിന്നെന്നെ പിടിച്ചുയർത്തി
ക്രിസ്തു എന്ന പാറമേൽ നിർത്തിയെന്നേ
അഭിഷേകത്തിൽ നിറവിൽ നടത്തിടുന്നു (2)
ഞാൻ ഭയപ്പെടില്ല...
Verse 4
വാഗ്ദത്തം തന്നു എൻ ആത്മനാഥൻ
നിത്യജീവനായി എന്നെ തിരഞ്ഞെടുത്തു
ക്രൂശിൽ ചൊരിഞ്ഞ രക്തം മറുവിലയായി
സ്വർഗ്ഗിയ പതവിക്കു യോഗ്യനാക്കി (2)
ഞാൻ ഭയപ്പെടില്ല...
Verse 5
കേൾക്കുന്നു ഞാൻ നാഥൻ ഇംബസ്വരം
ലോകാവസാനത്തോളവും കൂടെയുണ്ട്
ഭയപ്പെടേണ്ട എന്ന് അരുളിയോനെ
കാത്തിരിക്കുന്നു നിന്റെ വരവിനായി (2)
ഞാൻ ഭയപ്പെടില്ല...