Vishvasathal njaan krushin pathayil
Verse 1വിശ്വസത്താൽ ഞാൻ ക്രൂശിൽ പാതയിൽ
യേശുവിന്റെ കൂടെ യാത്ര ചെയ്കയാം
ശാശ്വതനാട്ടിലെൻ വാഗ്ദത്ത വീട്ടിൽ ഞാൻ
ആശ്വാസഗീതം പാടി പോകയാം
Verse 2സ്തോത്രഗീതങ്ങൾ പാടി മോദമായ്
മോക്ഷയാത്ര പോകുന്നു ക്രൂശിൻ പാതയിൽ
ആകുലമേറിലും ഭീരുവായ് തീരാതെ
സ്വന്തവീട്ടിൽ പോകയാം
Verse 3കാരിരുൾ മൂടും ഘോരവേളയിൽ
കാത്തുകൊള്ളുമെന്നെ കർത്തൻ ഭദ്രമായ്
ക്ഷീണിതനായ് ഞാൻ തീരിലും മാറാതെ
പാണിയാൽ താങ്ങും നല്ല നായകൻ
Verse 4ഭൗതിക ചിന്താഭാരമാകവേ
വിട്ടു നിത്യജീവപാതേ പോകും ഞാൻ
ഇൻപമാണെങ്കിലും തുൻപമാണെങ്കിലും
യേശുവിൽ ചാരി യാത്ര ചെയ്യും ഞാൻ
Verse 5ഈ ലോകസൗഖ്യം വേണ്ടതെല്ലുമേ
വിട്ടുപോന്നതൊന്നും തേടുകില്ലമേൽ
ക്രിസ്തുവിൻ നിന്ദയെൻ ദിവ്യനിക്ഷേപമായ്
എണ്ണി ഞാൻ സീയോൻ യാത്ര ചെയ്തിടും
Verse 6സ്വർലോകനാട്ടിലെത്തി ഞാനെന്റെ
പ്രിയനൊത്തുവാഴും കാലമോർക്കുമ്പോൾ
ഇന്നെഴും ദുഃഖങ്ങളൽപനാൾ മാത്രമാ
ണെന്നാളും പിന്നെ ഇൻപഭാഗ്യനാൾ
Verse 1Vishvaasathaal njaan krooshin paathayil
Yeshuvinte koode yaathra cheykayaam
Shashvatha naattilen vaagdatha veettil njaan
Aashwaasa geetham paadi pokayaam;-
Verse 2Sthothrangal geethangal paadi modamaay
Mokshayaathra pokunnu krooshin paathayil
Aakulamerilum bheeruvaay theeraathe
Svantha veettil pokayaam
Verse 3Kaarirul moodum ghoravelayil
Kaathukollumenne karthan bhandramaay
Ksheenithanaayi njaan theerilum maaraathe
Paaniyaal thaangum nalla naayakan;-
Verse 4Bhauthika chinthaa bhaaramaakave
Vittu nithyajeeva paathe pokum njaan
Impamaanenkilum thumbamaanenkilum
Yeshuvil chaari yaathra cheyyum njaan;-
Verse 5Ie lokasaukhyam venda thellume
Vittuponnathonnum thedukillamel
Kristhuvin nindayen divya nikshepamaay
Enni njaan seeyon yaathra cheythidum;-
Verse 6Swarloka naattilethi njaanente
Priyanothu vaazhum kaalamorkkumbol
Innezhum dukhangalalppa naal maathramaa-
nennaalum pinne impabhaagyanal;-
Download Song