Vishvasathil ennum munnerum njaan
Verse 1വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ
വിശ്വാസത്താൽ എല്ലാം ചെയ്തിടും ഞാൻ
ഒന്നും അസാദ്ധ്യമായ് ഇല്ലെന്റെ
മുമ്പിലിനി ജയം എനിക്കുണ്ട്
Verse 2ഞാനൊട്ടും പിൻമാറുകില്ല
വിശ്വാസച്ചുവടുകൾ മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിർത്താലും എന്തെല്ലാം ഭവിച്ചാലും
പിൻമാറുകില്ലിനി ഞാൻ
Verse 3അധികാരത്തോടെ ഇനി കല്പിക്കും ഞാൻ
പ്രതികൂലങ്ങൾ മാറിപ്പോകും
ഒന്നും അസാദ്ധ്യമായ് ഇല്ലെന്റെ മുമ്പിലിനി
ജയം എനിക്കുണ്ട്
Verse 4അനർത്ഥമുണ്ടെന്നു ഞാൻ ഭയപ്പെടില്ല
തോൽവി വരുമെന്നും ഞാൻ ഭയപ്പെടില്ല
ശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോ
ഇനിമേൽ ഞാൻ ഭയപ്പെടില്ല
Verse 5രോഗത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാൻ അധീനനല്ല
സാത്താന്യ ശക്തിയിൻമേൽ
ശാപബന്ധനത്തിൻമേൽ ജയം എനിക്കുണ്ട്
Verse 6ആകുല ചിന്തയാൽ നിറയുകില്ല
ഭാരങ്ങൾ ഓർത്തിനി കരയുകില്ല
തക്ക സമയത്തെനിക്കെല്ലാം
ഒരുക്കുന്നവൻ, ഒരിക്കലും കൈവിടില്ല
Verse 1vishvaasatthil ennum munnerum njaan
vishvaasatthaal ellaam cheythidum njaan
onnum asaaddhyamaay ellente
mumpilini jayam enikkund
Verse 2njaanottum pinamaarukilla
vishvaasa chuvadukal munnotte munnotte
aarellaam ethirtthaalum enthellaam bhavicchaalum
pinamaarukillini njaan
Verse 3adhikaaratthode eni kalpikkum njaan
prathikoolngal maarippokum
onnum asaaddhyamaay ellente mumpilini
jayam enikkund
Verse 4anartthhamundennu njaan bhayappedilla
tholvi varumennum njaan bhayappedilla
shathru jayikkumenno bhaavi nashikkumenno
inimel njaan bhayappedill;-
Verse 5rogatthino ini shaapatthino
paapatthino njaan adheenanalla
saatthaanya shakthiyinamel
shaapabandhanatthinamel jayam enikkunde;-
Verse 6aakula chinthayaal nirayukilla
bhaarngal orrtthini karayukilla
thakka samayatthenikkellaam
orukkunnavan, orikkalum kaividill;-
Download Song