Vishvasichaal nee daivathinte
Verse 1വിശ്വസിച്ചാൽ നീ ദൈവത്തിന്റെ
മഹത്വം കാണും നിശ്ചയം
വിശ്വാസമെന്നതോ ആശയിന്നുറപ്പും
കാണാ കാര്യത്തിൻ നിശ്ചയവും
Verse 2സ്തോത്രം പാടാം എന്നും വാഴ്ത്തി പാടാം
ദൈവ മഹത്വം വാഴ്ത്തിപ്പാടാം
Verse 3പലതിനെ ചൊല്ലി വിലപിക്കേണ്ട
ഉള്ളം കലങ്ങേണ്ട ഭീതി വേണ്ട
മരിച്ചു നാലുനാളായതാം ലാസ്സറെ
ഉയർപ്പിച്ച ദൈവം കൂടെയുണ്ട് സ്തോത്രം...
Verse 4ജീവിത ഭാരങ്ങൾ ഏറിവന്നാൽ
പടകു മുങ്ങിടും വേള വന്നാൽ
ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട
അമരക്കാരനായ് യേശുവുണ്ട് സ്തോത്രം...
Verse 1vishwasichaal nee daivathinte
mahathwam kaanum nischayam
vishwasamennatho aashayinnurappum
kaanaa kaaryathin nischayavum
Verse 2sthothram paadaam ennum vaazhthi paadaam
daiva mahathwam vaazhthippaadaam
Verse 3palathine cholli vilapikkenda
ullam kalangenda bheethi venda
marichu naalunaalaayathaam laassare
uyarththicha daivam koodeyundu;- sthothram...
Verse 4jeevitha bhaarangal erivannaal
padaku mungiidum vela vannaal
bhayappedenda bhramichidenda
amarakkaaranay yeshuvundu;- sthothram...
Download Song