Vishvasikkunnu njaan vishvasikkunnu
Verse 1വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു
നിന്റെ തിരുവചനത്തെ വിശ്വസിക്കുന്നു
Verse 2വള്ളി പുള്ളി മാറിടാത്ത നിന്റെ വചനം
ഉള്ളവിധത്തിലടിയൻ വിശ്വസിക്കുന്നു
Verse 3പുത്തനായി ജനിച്ചൊരു കുട്ടിയെപ്പോലെ
ഒട്ടുമറയ്ക്കാതെ നിന്നെ വിശ്വസിക്കുന്നു
Verse 4നാളെയെക്കുറിച്ചു ചിന്ത ലേശവുമില്ലാ-
താളുവതിന്നീശനെ നീ ശക്തിമാനല്ലൊ
Verse 5സിംഹശിശു പട്ടിണിയിൽ പെട്ടിരിക്കുമ്പോൾ
തൻകൃപയാൽ നാഥനെന്നെ കാത്തുപോറ്റിടും
Verse 6ലോകജാതികൾ ഭ്രമിക്കും ദേഹകാര്യങ്ങൾ
ആകവെ മറന്നു നിന്നെ വിശ്വസിക്കുന്നു
Verse 7ഈ വിധത്തിൽ ഞാനിരിക്കും കാലമൊക്കെയും
ദൈവകുഞ്ഞാടിൻ വഴിയെ പോയിടാമെന്നും
Verse 1vishwasikkunnu njaan vishwasikkunnu
ninte thiru vachanathe vishwasikkunnu
Verse 2valli pulli maaridaatha ninte vachanam
ullavidathiladiyan vishwasikkunnu
Verse 3puththanaayi janichoru kuttiyeppole
ottumaraykkaathe ninne vishwasikkunnu
Verse 4naaleye kkurichu chintha leshavumillaa-
thaaluvathinneeshane nee shakthimaanallo
Verse 5simhashishu pattiniyil pettirikkumpol
thankripayaal naathanenne kaathu pottidum
Verse 6lokajaathikal bhramikkum dehakaryangal
aakave marannu ninne vishwasikkunnu
Verse 7ee vidhathil njaanirikkum kaalamokkeyum
daivakunjaadin vazhiye poyidaamennum
Download Song