Vithacheeduka nam swargathine vitham
Verse 1വിതച്ചീടുക നാം സ്വർഗ്ഗത്തിന്റെ വിത്താം
ക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽ
ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും-തക്ക കാലത്തിൽ
Verse 2കൊയ്ത്തു കാലത്തിൽ-നാം സന്തോഷിച്ചും
കറ്റകൾ ചുമന്നു-കൊണ്ടുവന്നിടും
Verse 3വിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനം
ഒരുനാളും വ്യർത്ഥം-അല്ല ആകയാൽ
എന്നും പ്രാർത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻ
വിത്തു നനെച്ചീടിൻ-കണ്ണുനീരിനാൽ
Verse 4വിതെച്ചീടുക നാം-വർദ്ധനയെ ദൈവം
നൽകും സർവ്വനേരം-തൻവൻശക്തിയാൽ
വേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണം
ചെയ്യും ദൈവഇഷ്ടം-ഭൂമി നിൽക്കും നാൾ
Verse 5വിതച്ചീടുക നാം-തടസ്സം അനേകം
സാത്താൻകൊണ്ടന്നാലും-തൻ വൈരാഗ്യത്തിൽ
തളർന്നുപോകാതെ-സ്നേഹവും വിടാതെ
നിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ
Verse 6വിതെച്ചീടുക നാം-വിതെക്കുന്ന കാലം
അവസാനിച്ചീടും എത്ര വേഗത്തിൽ
ഇപ്പോൾ വിതെക്കാതെ-ഇരുന്നാൽ കൊയ്യാതെ
രക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ
Verse 7വിതച്ചീടുക നാം-ദിവ്യസമാധാനം
മുളെച്ചീടുവോളം ശൂന്യദേശത്തിൽ
മരുഭൂമി കാടും-ഉത്സവം കൊണ്ടാടും
പർവ്വതങ്ങൾ പാടും-ദൈവ തേജസ്സിൽ
Verse 1Vithacheeduka nam swargathinte vitham
Kristhan suvishesham hridayangalil
athma mari peiyyum daivam krupa cheiyum
tharum koithineyum thakka kalathil
Verse 2Koithu kalathil-nam santhoshichum
Kattakal chumannu-konduvannidum
Verse 3Vithavheeduka nam-snehathin adhvanam
orunalum vyartham alla akayal
ennum prarthicheedin velayil ninnedin
vithu nanacheedin kannunnerinal;-
Verse 4Vithacheeduka nam-vardhanaye daivam
Nalkum sarvaneram than’van’shakthiyal
Venalkkalam varsham-kattu sheetham ushnam
Cheiyyum daiva ishtam-bhoomi nilkkum nal;-
Verse 5Vithacheeduka nam-thadassam anekam
Sathan kondennalum- than vyragyathil
Thalarnnu pokathe-snehavum vidathe
Nilka ksheenikkathe-krishthan shakthiyil;-
Verse 6Vithacheeduka nam-vithakkunna kalam
Avasanicheedum ethra vegathil
Ippol vithakkathe-irrunnal koiyyathe
Rakshakan munbake, nilkkun lajjayil;-
Verse 7Vithacheeduka nam-divya samadhanam
Mulacheeduvolam shoonnya deshathil
Marubhoomi kadum, uthsavam kondadum
Parvathangal padum deiva thejasil;-
Download Song