Yah nalla idayan ennumente
Verse 1യാഹ് നല്ല ഇടയൻ
എന്നുമെന്റെ പാലകൻ
ഇല്ലെനിക്കു ഖേദമൊന്നുമേ
Verse 2പച്ചയായ പുൽപ്പുറങ്ങളിൽ
സ്വച്ചമാം നദിക്കരികിലും
ക്ഷേമമായി പോറ്റുന്നെന്നെയും
സ്നേഹമോടെന്നേശു നായകൻ യാഹ്
Verse 3കൂരിരുളിൻ താഴ്വരയതിൽ
ഏകനായി സഞ്ചരിക്കിലും
ആധിയെന്യെ പാർത്തിടുന്നതും
ആത്മനാഥൻ കൂടെയുള്ളതാൽ യാഹ്
Verse 4ശത്രുവിന്റെ പാളയത്തിലും
മൃഷ്ട-ഭോജ്യമേകിടുന്നവൻ
നന്മയും കരുണയൊക്കെയും
നിത്യമെന്നെ പിന്തുടർന്നിടും യാഹ്
Verse 5കഷ്ട-നഷ്ട-ശോധനകളിൽ
പൊന്മുഖം ഞാൻ നേരിൽ കണ്ടിടും
ശാശ്വത ഭുജങ്ങളിൻ മീതെ
നിർഭയനായ് ഞാൻ വസിച്ചീടും യാഹ്
Verse 1yah nalla idayan
ennumente paalakan
illenikku khedamonnume
Verse 2pachayaya pulppurangalil
svachamaam nadikkarikilum
kshemamaay pottunnenneyum
snehamodenneshu naayakan;- yah..
Verse 3kurirulin thaazhvarayathil
eekanaay sanjcharikkilum
aadhiyenye paarthidunnathum
aathma naathan koodeyullathaal;- yah..
Verse 4shathruvinte paalayathilum
mrusda-bhojyam’ekidunnavan
nanmayum karunayokkeyum
nithya’menne pinthudarnnidum;- yah..
Verse 5kashda-nashda-shodhanakalil
ponmukham njaan neril kandidum
shashvatha bhujangalin methe
nirbhayanaay njaan vasichedum;- yah..
Download Song