Yahe neeyen daivam vazhthum
Verse 1യാഹേ നീയെൻ ദൈവം
വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം
Verse 2ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല
ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളികേട്ടു പിൻ വരുവാൻ യാഹേ...
Verse 3അലറുന്നീയാഴിയിൽ അലയതിഘോരം
തോന്നുന്നു ഭീതിയെൻ ഹ്യദിപാരം
പാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേ
ഏന്തുക ത്യക്കരമതിനാൽ യാഹേ...
Verse 4എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീപ്പോർക്കളത്തിൽ
കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീരപുമാൻകളിൽ വീണവരിൽ യാഹേ...
Verse 5ഈയിഹ ശക്തികളഖിലവും ഭക്തനു
വിപരീതം നീ അറിയുന്നേ
താങ്ങുക കരത്തിൽ കാക്കുക ബലത്തിൽ
സ്വർഗ്ഗസീയോൻ പുരി വരെയും യാഹേ...
Verse 6പോർക്കളമുമ്പിൽ പിന്മാറുകയോ പടി-
വാതിലിലിനി ഞാൻ തളരുകയോ
ഒന്നു ഞാൻ ചെയ്യുന്നു മുമ്പിലേക്കോടുന്നു
വിരുതൊന്നു താനെൻ ലക്ഷ്യം യാഹേ...
Verse 7അർപ്പണം ചെയ്യുന്നാത്മ-നിയോഗത്താൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നുമതിയെനിക്കുലകിൽ യാഹേ...
Verse 1yahe neeyen daivam
vaazhtthum njaan ninne
sthuthyarhame thava naamam
Verse 2aazhi ennortthilla aazham aaraanjilla
alakalkkum njaan thellum bhayappettilla
irngi njaan priyane samudratthin naduvil
nin vili kettu pin varuvaan;- yaahe...
Verse 3alarunnee aazhiyil alayathighoram
thonnunnu bheethiyen hyadipaaram
paadngal aazhatthil thaazhunnu priyane
enthuka thyakkaramathinaal;- yaahe...
Verse 4ennilum bhakthar ennilum shakthar
veenu thakarnnee porkkalatthil
kaanunnu njaan asthhi koodngal bheekaram
veera pumaanakalil veenavaril;- yaahe...
Verse 5ieyiha shakthikal akhilavum bhakthanu
vipareetham nee ariyunne
thaanguka karatthil kaakkuka balatthil
swargga seeyon puri vareyum;- yaahe...
Verse 6porkkala mumpil pinmaarukayo padi-
vaathilil ini njaan thalarukayo
onnu njaan cheyyunnu mumpilekkodunnu
viruthonnu thaanen lakshyam;- yaahe...
Verse 7arppanam cheyyunnaathm-aniyogatthaal
alpam enikkingullathellaam
unnathane thavasevayin jeevitham
onnu mathi enikkulakil;- yaahe...
Download Song