യാഹെൻ ദൈവമെൻ ആശ്രയമെ
എന്റെ സങ്കേതം നീ മാത്രമെ
നിൻ പാതയെ നോക്കി നോക്കി
മുമ്പോട്ടോടുമന്ത്യംവരെയും
Verse 2
എന്റെ ജീവിത നാളുകളിൽ
പ്രാണനായകൻ കൂടെയുണ്ടേ
ഭയം വേണ്ടിഹെ മരുഭുവതിൽ
പ്രാണനായകൻ കൂടെയുണ്ടേ
Verse 3
എൻ പാപഭാരം ചുമന്നു
കുരിശേറി കാൽവറിമേട്ടിൽ
എൻ പേർക്കായ് ജീവൻ തന്നോനെ
നിന്റെ സ്നേഹം എന്താശ്ചര്യമേ
ദിനമൊക്കെയും നിന്നെ സേവിപ്പാൻ
നിന്റെ വൻകൃപ നൽകിടണേ
Verse 4
ശത്രുനിരനിരയായ് നിൽക്കുന്നേ
നിന്ദപരിഹാസം ഏറിടുന്നേ
പ്രതികൂലങ്ങളേറിടുന്നേ
നാഥാ നിൻ മാർവ്വിൽ ചാരിടുന്നേ
ശക്തി നൽകേണം ജയം നൽകേണം
സ്വർഗ്ഗസീയോനിലെത്തും വരെ
Verse 5
യേശു മണവാളൻ വന്നിടാറായ്
തന്റെ കാന്തയെ ചേർത്തിടുവാൻ
ഇനി കാലങ്ങളേറെയില്ല
തന്റെ വാഗ്ദത്തം നിറവേറുന്നേ
എന്നു വന്നീടും മുഖം കാണുവാൻ
പ്രിയാ എന്നു നീ വന്നീടുമോ
Verse 1
yaahen daivamen aashrayame
ente sangketham nee maathrame
nin paathaye nokki nokki
mumpottodumanthyamvareyum
Verse 2
ente jeevitha naalukalil
praananaayakan koodeyunde
bhayam vendihe marubhuvathil
praananaayakan koodeyunde
Verse 3
en paapabhaaram chumannu
kurisheri kaalvarimettil
en perkkaay jeevan thannone
ninte sneham enthaashcharyame
dinamokkeyum ninne sevippaan
ninte vanakripa nalkidane;-