Yahenna daivam ennidayanaho
Verse 1യാഹെന്ന ദൈവം എന്നിടയനഹോ!
യാതൊരു കുറവുമില്ലെനിക്കിനിയും
പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ
നിശ്ചല ജലം എന്നെ കുടിപ്പിക്കുന്നു
Verse 2സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തൻ തിരുപ്പാതയിൽ നടത്തുന്നെന്നെ
കൂരിരുൾ താഴ്വരയതിൽ നടന്നാൽ
സാരമില്ലെനിക്കൊരു ഭയവുമില്ല
Verse 3ഉന്നതൻ എന്നോടു കൂടെയുണ്ട്
തന്നിടുന്നാശ്വാസം തൻ വടിയാൽ
എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
എന്നുടെ വൈരികളിൻ നടുവിൽ
Verse 4ശിരസ്സിനെ അഖിലവും അനുദിനവും
പൂശുന്നു സൗരഭ്യതൈലമതാൽ
എന്നുടെ പാനപാത്രം ദിനവും
ഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു
Verse 5നന്മയും കരുണയും എന്നായുസ്സിൽ
ഉണ്മയായ് തുടർന്നിടും ദിനവുമഹോ!
സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻ
ദീർഘകാലം വസിക്കും ശുഭമായ്
Verse 1Yahenna daivam ennidayanaho
yathoru kuravumillenikkiniyum
pachappul purathenne kidathunnavan
nishchalajalam enne kudippikkunnu
Verse 2santhathamennullam thanuppikkunnu
than thiruppathayil nadathunnenne
koorirul thazvarayathil nadannaal
saramillenikkoru bhayavumilla;-
Verse 3unnathan ennodu koodeyundu
thannidunnaaswasam than vadiyal
enikkoru virunna nee orukkidunnu
ennude vairikalin naduvil;-
Verse 4shirassine akhilavum anudinavum
pooshunnu saurabhya thailamathaal
ennude panapathram dinavum
unnathan karunayal kavinjidunnu;-
Verse 5nanmayum karunayum ennayussil
unmayay thudarnnidum dinavumaho
swargeya aalayam thannilee njaan
dergha kaalam vasikkum shubhamay;-
Download Song