Verse 1യാഹെന്നെ കരുതുന്നു
യാഹെന്നെ നടത്തുന്നു
യാഹിൽ എൻ ശരണമെ
ഭൂവിൽ അലംഭാവമോടെ
വസിക്കുവാൻ ദൈവമേ
നിൻ കൃപ മതിയെനിക്കനവരതം
Verse 2ചാഞ്ചല്യം എന്തിനു മനമേ നിനക്കു
ചങ്ങാതിയവൻ വഴിയാത്രയതിൽ
ചെങ്കടൽ തുറന്നു തൻ ജനത്തെ നടത്തിയോൻ
ചന്തമോടെന്നും നടത്തീടുമെ
ചിന്താകുലങ്ങൾ വേണ്ടിനിയും
ചിന്മയരൂപനിൽ ശരണം വയ്ക്കിൽ യാഹെന്നെ
Verse 3കണ്ണുനീർ ഒഴുക്കും വേളയിൽ നിന്നുള്ളം
കണ്ടീടുമ്പോൾ എന്നും തുണച്ചീടുമേ
കുടിനീരിനായി കേഴും നിനക്ക്
കുളിരരുവി ഏകും മരുഭൂവിലും
കോടാനുകോടിനന്മകളിലവൻ
കരുതീടും നിന്നെ അന്ത്യത്തോളം യാഹെന്നെ
Verse 1Yaahenne karuthunnu
Yaahenne nadathhunnu
Yaahilen sharaname
Bhoovil alambhaavamode
vasikkuvaan Daivame
Nin krupa mathiyenikkanavaratham
Verse 2Chaanchalyamenthinu maname ninakku
Changaathiyavan vazhi yaathrayathil
Chengadal thurannu than janathe nadathiyon
Chanthamodennum nadatheedume
Chinthaakulangal vendiniyum
Chinmayarupanil sharanam vaykkil;- yaahenne
Verse 3Kannuneer ozhukkum velayil ninnullam
kandeedumpol ennim thunacheedume
Kudineerinaayi kezhum ninakku
Kuliraruvi ekum marubhoovilum
Kodanu kodi nanmakalilavan
Karutheedum ninne anthyatholam;- yaahenne
Download Song