Verse 1യാഹിൻ നാമമത്
എത്ര ഉറപ്പുള്ള ഗോപുരമേ
യാഹിൻ നാമമത്
സർവ്വ ശക്തിയുള്ള സങ്കേതമേ
Verse 2നീതിമാൻ ഓടിയെത്തി അഭയം കാണും
നീതിമാൻ അതിലെന്നും ആശ്രയിച്ചിടും(2)
Verse 3സൈന്യത്തെപ്പോലെ ശത്രു വന്നാലും
തേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും(2)
ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ്
ശൈലമായ് കാത്തീടും ദൈവം(2) യാഹിൻ...
Verse 4പഴികളും ദുഷികളും ഏറിടുമ്പോൾ
കഷ്ടത നിന്നെ തളർത്തിടുമ്പോൾ(2)
പതറരുതേ കലങ്ങരുതേ ശാശ്വത
ഭുജത്തിൽ നിന്നെ താങ്ങിടും ദൈവം(2) യാഹിൻ...
Verse 5ശത്രുവിന്റെ ഉപദ്രവം ഹേതുവായി
ദുഃഖിച്ചു നടക്കേണ്ടി വന്നീടിലും(2)
അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽ
ധൈര്യമായ് എത്തുക അവൻ സവിധേ(2) യാഹിൻ...
Verse 1yahin namamathe
ethra urappulla gopurame
yahin namamathe
sarva shakthiyulla sankethame
Verse 2nethiman odiyethi abhayam kanum
nethiman athilennum aashrayichidum
Verse 3sainyatheppole shathru vannalum
thenechapole chutti valanjennalum(2)
odiyethedam avan savidhe kottayay
shailamay kathedum daivam(2);- yahin...
Verse 4pazhikalum dushikalum eridumpol
kashdatha ninne thalarthidumpol(2)
pathararuthe kalangaruthe shashvatha
bhujathil ninne thangidum daivam(2);- yahin...
Verse 5shathruvinte upadravam hethuvay
dukhichu nadakkevdi vannedilum(2)
asthi thakarkkum vannam nindaeriyal
dhairyamay ethuka avan savidhe(2) ;- yahin...
Download Song