യഹോവ എന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കും
യഹോവ എന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടും
Verse 2
ഒരു സൈന്യമെൻ നേരേ പാളയമിറങ്ങിയാൽ
നിർഭയമായി വസിക്കും
വൈരി എന്നോട് പൊരുതുവാൻ അടുത്തീടിലും
ഞാൻ നിർഭയമായ് വസിക്കും
Verse 3
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രക്ഷകന്
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രാജാവിന്
Verse 4
ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞീടുന്നു
ആരെല്ലാം പ്രതികൂലമായെന്നാലും
അനർത്ഥമൊന്നും ഏശിടാതെ
തന്റെ കൂടാരത്തിൽ എന്നെ മറച്ചീടും
ക്രിസ്തുവാം പാറമേൽ ഉയർത്തീടും ഹാലേ...
Verse 5
ഒന്ന് മാത്രമേ ഉള്ളെൻറെ ആഗ്രഹമായ്
അത് മാത്രമാണെന്റെ പ്രാർത്ഥനയും
ആലയത്തിൽ വസിച്ചീടേണം
തന്റെ രൂപമതും ദർശിക്കേണം
നിശ്ചയം ഞാനതു പ്രാപിച്ചീടും ഹാലേ...