Yahova ethra nallaven - Alas! and did my Savior
Verse 1യഹോവ എത്ര നല്ലവൻ
തൻ ആശ്രിതർക്കെല്ലാം
മാറാത്ത മഹാവിശ്വസ്തൻ
താൻ നിത്യപാറയാം
Verse 2വിശുദ്ധി തൻ സിംഹാസനം
നീതിയും തൻ ചെങ്കോൽ
തൻ നിത്യ പ്രീതി വാത്സല്യം
മഹാസമുദ്രം പോൽ
Verse 3ക്രിസ്തേശുവിൽ തൻ നിയമം
നമ്മോടു സ്ഥാപിച്ചു
സമ്പൂർണ്ണപാപമോചനം
നൽകാൻ പ്രസാദിച്ചു
Verse 4താൻ ഉന്നതത്തിൽ വാഴുന്നു
രാജാധിരാജാവായ്
പാതാളത്തോളം താഴുന്നു
തൻഭക്തർ രക്ഷയ്ക്കായ്
Verse 5നേരുള്ളവരിൻ രക്ഷകൻ
അനാഥർക്കും പിതാ
വിശുദ്ധന്മാരിൻ സ്നേഹിതൻ
ഇതത്രേ യഹോവാ
Verse 6ദുഃഖങ്ങളിൽ ആശ്വാസങ്ങൾ
ആരോഗ്യം രോഗത്തിൽ
ആത്മാവിൽ ദിവ്യോല്ലാസങ്ങൾ
ഉണ്ട് യഹോവയിൽ
Verse 7താൻ സർവ്വശക്തൻ ആകയാൽ
തൻമേൽ നാം ചാരുക
താൻ സത്യവാനായ് പാർക്കയാൽ
തന്നിൽ നാം തേറുക
Verse 8ഈ ഭൂമിയിൽ സമാധാനം
സ്വർഗ്ഗീയ പൗരത്വം
യഹോവയിൻ കൃപാദാനം
തൻഭക്തർ ധന്യരാം
Verse 9യഹോവ നാമമാഹാത്മ്യം
വർണ്ണിപ്പാൻ ആവില്ല
തനിക്കു നിത്യ വന്ദനം
സ്തുതിയും സർവ്വദാ
Verse 1yahova ethra nallavan
than aashritharkkellaam
maaraattha mahaavishvasthan
thaan nithya paarayaam
Verse 2vishuddhi than simhaasanam
neethiyum than chengkol
than nithya preethi vaathsalyam
mahaa samudram pol
Verse 3kristheshuvil than niyamam
nammodu sthhaapicchu
sampoornnapaapamochanam
nalkaan prasaadicchu
Verse 4thaan unnathatthil vaazhunnu
raajaadhiraajaavaay
paathaalattholam thaazhunnu
thanabhakthar rakshaykkaay
Verse 5nerullavarin rakshakan
anaathharkkum pithaa
vishuddhanmaarin snehithan
ethathre yahovaa
Verse 6dukhngalil aashvaasngal
aarogyam rogatthil
aathmaavil divyollaasngal
und yahovayil
Verse 7thaan sarvvashakthan aakayaal
thanamel naam chaaruka
thaan sathyavaanaay paarkkayaal
thannil naam theruka
Verse 8ie bhoomiyil samaadhaanam
swarggeeya paurathvam
yahovayin kripaadaanam
thanabhakthar dhanyaraam
Verse 9yahova naamamaahaathmyam
varnnippaan aavilla
thanikku nithya vandanam
sthuthiyum sarvvadaa
Download Song