യഹോവാ റാഫാ-സൗഖ്യത്തിന്റെ ദായകൻ
സൗഖ്യമാക്കും കരങ്ങളാൽ-തൊടും താൻ ഒരുക്കുമോ?
തിരുനിണം ഒഴുകിടും കുരിശിന്റെ ചുവട്ടിലായ്
വരുവോർക്ക് അരുളിടും വിടുതൽ
Verse 2
നാം ആരാധിക്കാം മനസ്സോടെന്നും
നാം കുമ്പിട്ടാരാധിക്കാം
നാം വിശുദ്ധമാം തിരുസന്നിധിയിൽ
പരിശുദ്ധ അലങ്കാരത്തോടെ
Verse 3
വാദ്യഘോഷങ്ങളോടെന്നും വൻ കൃപകളെ പാടിടാം
ഇന്നും എന്നും ഉന്നതനിൽ മഹത്വത്തെ വർണ്ണിച്ചിടാം
Verse 4
യേശുവിൻ നാമത്തിൽ ഇരുൾ നീങ്ങി ജീവിതം
ധന്യമാക്കും നന്മകൾ നിന്നിലേകും അത്ഭുതം
മുന്നിൽ ചെങ്കടൽ പോലവെ തിന്മകൾ വഴി മാറിടും
പാപം ശാപം നീങ്ങിടും രക്തത്താൽ നാം...
Verse 5
വസ്ത്രത്തിൻ തൊങ്ങലും വൻശക്തി പകർന്നീടും
വിരലുകളാൽ തൊടുക നീ വിശ്വാസത്തോടിന്ന്
വിതുമ്പും നീ കാണുക വിജയം നിന്മുമ്പിലായ്
വിടുതൽ യേശുവിൽ മാത്രമേ നാം...