Yahova shaalom en samaadhanam
Verse 1യഹോവാ ശാലോം എൻ സമാധാനം
യഹോവാ റാഫാ എൻ രോഗശാന്തി
യഹോവാ യിരേ കരുതും നാഥൻ
ഇമ്മാനുവേൽ എന്നും കൂടെയുള്ളോൻ(2)
Verse 2ചൂരച്ചെടിക്കീഴിൽ ക്ഷീണിച്ചുറങ്ങിയ
ഏലിയാവിൻ ചാരത്തണഞ്ഞതാം ദൈവം(2)
സ്വർഗ്ഗീയ മന്നായെ നല്കിമോദാൽ
അൻപോടെന്നും നടത്തുന്നു(2) യഹോവാ…
Verse 3സിംഹങ്ങൾ വസിക്കും ഗുഹയിൽ വീണതാം
ദാനിയേലിൻ ജീവൻ കാത്തതാം ദൈവം(2)
ശത്രുക്കൾ മുമ്പാകെ വിരുന്നേകി
അൻപോടെന്നും എന്നെ കാത്തിടുന്നു(2) യഹോവാ…
Verse 4വസ്ത്രത്തിൻ തൊങ്ങലിൽ സ്പർശിച്ച വേളയിൽ
സൗഖ്യമതേകിയെൻ യേശുമഹേശൻ(2)
തന്നടിപ്പിണരാൽ സൗഖ്യമേകി
അൻപോടെന്നും എന്നെ പാലിക്കുന്നു(2) യഹോവാ…
Verse 5ജീവിതസാഗരേ വൻ തിരമാലയിൽ
ഉലയുമെൻ തോണി തകരുകയില്ല(2)
അമരക്കാരനായ് കർത്താവുണ്ട്
ഹല്ലേലുയ്യാ പാടി വാഴ്ത്തീടും ഞാൻ(2) യഹോവാ…
Verse 1yahovaa shaalom en samaadhaanam
yahovaa raafaa en rogashaanti
yahovaa yire karuthum naadhan
immaanuyel ennum koodeyullon(2)
Verse 2choorachchedikkeezhil ksheenichurangiya
eliyaavin chaaraththananjathaam daivam(2)
swarggeeya mannaaye nalkimodhaal
anpodeyyum nadaththunnu(2);- yahovaa…
Verse 3simhangal vasikkum guhayil veenathaam
daaniyelin jeevan kaaththathaam daivam(2)
shathrukkal mumbaake virunneki
anpodeyyum enne kaaththidunnu(2) ;- yahovaa…
Verse 4vasthraththin thongalil sparshichcha velayil
saukhyamathekiyen yeshumahashan(2)
thannadippinaral saukhyameki
anpodeyyum enne paalikkunnu(2) ;- yahovaa…
Verse 5jeevithasaagare van thiramaalayil
ulayumen thoni thakarukayilla(2)
amarakkaaranaay karthaavundu
halleluuyyaa paadi vaazhtheedum njaan(2) ;- yahovaa…
Download Song