Yahova yire karuthum daivam
Verse 1യഹോവ യിരെ കരുതും ദൈവം
യഹോവ ശമ്മാ കൂടെയുള്ളവൻ
യഹോവ റാഫാ സൗഖ്യദായകൻ
യഹോവ ശാലോം സമാധാനപ്രഭു
Verse 2കരുതുന്നവൻ കൂടെയുള്ളവൻ
സൗഖ്യദായകൻ സമാധാനപ്രഭു
Verse 3മോരിയ മലയിൽ കുഞ്ഞാടിൻ കൊറ്റനെ
മുന്നമേ കരുതിയവൻ
മരുഭൂപ്രയാണത്തിൽ യിസ്രായേൽ ജനത്തെ
മന്നയാൽ കരുതിയവൻ (കരുതുന്നവൻ)
Verse 4പദ്ദൻ-അരാമിലും ബേർശേബാ മരുവിലും
ഹാരനിന്റെ മേടുകളിലും
യാബോക്കെന്ന കടവിലും ബഥേൽ യാഗഭൂവിലും
യാക്കോബോടു കൂടിരുന്നവൻ (കരുതുന്നവൻ)
Verse 5യായിറൊസിൻ വീട്ടിലും നയിൻ പട്ടണത്തിലും
ഗദരയിൻ ദേശത്തിലും
ബേഥാന്യയിൻ നാട്ടിലും ലാസറിനെ ഉയർപ്പിച്ച
സൗഖ്യത്തിന്റെ ദൈവമല്ലോ (കരുതുന്നവൻ)
Verse 6പൗലോസിനും ശീലാസിനും ഫിലിപ്പിയൻ തടവിലും
സമാധാനം നൽകിയവൻ
കാരാഗ്രഹ പ്രമാണിക്കും കഷ്ടത സഹിച്ചവർക്കും
സമാധാനം നൽകിയവൻ (യഹോവ യിരെ)
Verse 1yahova yire karuthum daivam
yahova shammaa koodeyullavan
yahova raaphaa saukhyadaayakan
yahova shaalom samaadhaanaprabhu
Verse 2karuthunnavan koodeyullavan
saukhyadaayakan samaadhaanaprabhu
Verse 3moriya malayil kunjnjaadin kottane
munname karuthiyavan
marubhooprayaanathil yisraayel janathe
mannayaal karuthiyavan (karuthunnavan)
Verse 4paddan-aaraamilum bershebaa maruvilum
haaraninte medukalilum
yaabokkenna kadavilum bethel yaagabhoovilum
yaakkobodu koodirunnavan (karuthunnavan)
Verse 5yaayirosin veettilum nayin pattanathilum
gadarayin deshathilum
bethaanyayin naattilum laasarine uyarppicha
saukhyathinte daivamallo (karuthunnavan)
Verse 6paulosinum sheelaasinum philippiyan thadavilum
samaadhaanam nalkiyavan
kaaraagraha pramaanikkum kashdatha sahichavarkkum
samaadhaanam nalkiyavan (yahova yire)
Download Song