Yahovaye njanelle kalathum
Verse 1യഹോവയെ ഞാനെല്ലാ കാലത്തും വാഴ്ത്തും
അവൻ സ്തുതിയോ എൻ നാവിന്മേലിരിക്കും
അവൻ നല്ലവൻ അവൻ വല്ലഭൻ
ആ നാമമെത്ര മധുരം
അവൻ നല്ലവൻ അവൻ വല്ലഭൻ
തൻ നാമമുയർത്തിടുവീൻ
Verse 2യഹോവയിൻ മുഖം ദർശിക്കുമ്പോൾ
പ്രകാശപൂണ്ണരായ് മാറിടുമേ
അനർത്ഥങ്ങളേറിടും നിമിഷങ്ങളിൽ
ഭയമേതും ലേശവുമേശിടാതെ
നാഥൻ കരുതിടുമേ യഹോവ...
Verse 3യഹോവയിൽ ദിനമാശ്രയിച്ചാൽ
പ്രാശാന്തമാനസരായിടുമേ
ഹൃദയം നുറുങ്ങിടും നിമിഷങ്ങളിൽ
സാന്ത്വനമേകുവാനരികിലെത്തും
നീതിമാന്റെ പ്രാർത്ഥന കേട്ടിടുന്നോൻ
വിടുതൽ നൽകിടുമേ യഹോവ...
Verse 4യഹോവയെ രുചിച്ചറിഞ്ഞിടുമ്പോൾ
പ്രഭാവ പൂരിതരായിടുമേ
മാറ്റമില്ലാത്ത തൻ വൻ ദയയാൽ
നിരന്തരമായ് നമ്മെ അനുഗ്രഹിക്കും
അന്ത്യത്തോളം നടത്തുവാൻ മതിയായവൻ
നാൾതോറും നടത്തീടുമേ
Verse 1yahovaye njaanellaa kaalathum vaazhthum
avan sthuthiyo en naavinmelirikkum
avan nallavan avan vallabhan
aa naamamethra madhuram
avan nallavan avan vallabhan
than naamam uyarthiduveen
Verse 2yahovayin mukham darshikkumpol
prakashapornnaray maridume
anarthanngaleridum nimishangalil
bhayamethum leshavumeshidaathe
naathan karuthidume;- yahova...
Verse 3yahovayil dinamashrayichaal
prashanthamanasarayidume
hridayam nurungidum nimishangalil
saanthvanam ekuvaan arikilethum
neethimante praarthana kettidunnon
viduthal nalkidume;- yahova...
Verse 4yahovaye ruchicharinjidumpol
prabhaava pooritharayidume
mattamillatha than van dayayal
nirantharamay namme anugrahikkum
anthyatholam nadathuvaan mathiyayavan
naalthorrum nadatheedume;-
Download Song