യഹോവയെന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കും
യഹോവയെന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടും
ഒരു സൈന്യമെൻ നേരെ പാളയമിറങ്ങിയാൽ
നിർഭയമായി വസിക്കും
വൈരി എന്നോട് പൊരുതുവാൻ അടുത്തീടിലും ഞാൻ
നിർഭയമായി വസിക്കും
Verse 2
chorus
ഹാലേലുയ്യ ഹാലേലൂയ ഹാലേലുയ്യ എൻ രക്ഷകന്
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ എൻ രാജാവിന്
Verse 3
ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞിടുന്നു
ആരെല്ലാം പ്രതികൂലമായെന്നാലും
അനർത്ഥമൊന്നും ഏശിടാതെ
തന്റെ കൂടാരത്തിൽ എന്നെ മറച്ചീടും,
ക്രിസ്തുവാം പാറമേൽ ഉയർത്തീടും ഹാലേ...
Verse 4
ഒന്ന് മാത്രമേ ഉള്ളെന്റെ ആഗ്രഹമായ്
അതുമാത്രമാണെൻറെ പ്രാർത്ഥനയും
ആലയത്തിൽ വസിച്ചീടേണം
തൻ രൂപമതും ദർശിക്കേണം
നിശ്ചയം ഞാനതു പ്രാപിച്ചിടും ഹാലേ...