Yahovaykku sthothram cheytheduka naam
Verse 1യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം
മഹോന്നത ദേവനെ വാഴ്ത്തുക നാം
Verse 2തൻദയ എന്നേക്കും ഉള്ളതല്ലോ
വൻ കൃപതന്നു നടത്തുന്നല്ലോ
ഭക്തരവൻ കൃപയ് ക്കൊത്തതുപോൽ
നിത്യവും തൻ സ്തുതി പാടിടട്ടെ
Verse 3മർത്യനിലാശ്രയിക്കുന്നതെക്കാൾ
കർത്തനിലാശ്രയിക്കുന്നവൻ താൻ
ധന്യനെന്നാളു-മിപ്പാരിടത്തിൽ
വന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ
Verse 4സ്നേഹത്തിൻ ശാസനകൾ വരുമ്പോൾ
ഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾ
കാരുണ്യമേറും പൊൻ കരത്താൽ
താങ്ങി നടത്തിടും വൻ കൃപയാൽ
Verse 5എന്നാളും എന്തെന്തു യാചിക്കിലും
എപ്പോഴും നൽകീടുന്നായതെല്ലാം
പ്രാർത്ഥന കേൾക്കും നായകൻ താൻ
വാക്കു മാറാത്ത വല്ലഭനാം
Verse 6രക്ഷയിൻ പാറയായ് തീർന്നവനിൽ
പക്ഷമായി ചാരിടും ഞാൻ എന്നുമെ
തൻ ദയ എന്നും കീർത്തിക്കുമെ
തൻ നാമം വഴ്ത്തി വണങ്ങിടുമെ
Verse 7എക്കാലത്തിലും ക്രിസ്തു മാറുകില്ല
എന്ന രീതി
Verse 1yahovaykku sthothram cheytheduka naam
mahonnatha devane vazhthuka naam
Verse 2than daya ennekum ullathallo
van krupa’thannu nadathunnalo
bhaktharavan krupayikkothathupol
nithyavum than sthuthi padidatte;-
Verse 3marthayanil aashrayikkunnathekkal
karthanil aashrayikkunnavan than
dhanyan ennaalumi pparidathil
vandya bhujangkalal thangkumavan;-
Verse 4snehathin shasanakal varumpol
bharangkal hrithine mudidumpol
karunymerum pon karathal
thangki nadathidum van krupayal;-
Verse 5ennalum enthenthu yachikkilum
eppozhum nalkedunna’ythellam
prarthana kelkkum nayakan than
vakku maratha vallabhanam;-
Verse 6rakshyin parayayi thernnavanil
pakshmayi charidum njaan ennume
than daya ennum keerthikkume
than namam vazthi vanagkidume;-
Verse 7tune of ekkaalatthilum kristhu maarukilla
Download Song