Yahove neeyen daivam jeevan
Verse 1യഹോവേ... നീയെൻ ദൈവം
ജീവൻ ബലവും നീയേ
ശൈലവും കോട്ടയും... ഞാൻ
ശരണമാക്കും എന്റെ പാറയുമെ
Verse 2സഹായിപ്പാൻ കഴിയാത്ത മനുഷ്യരിലോ
പ്രഭുക്കളിലോ ഞാൻ ആശ്രയിക്കില്ല
യാക്കോബിൻ ദൈവമെൻ സഹായകൻ
തൻ ഭക്തരിൻ രക്ഷാ ദുർഗ്ഗമവൻ
Verse 3എല്ലാം ലഭിച്ചെന്നു നിനയ്ക്കുന്നില്ല
തികഞ്ഞവനെന്നൊട്ടും കരുതുന്നില്ല
എനിക്കും പ്രാപിക്കാമോ എന്നേയുള്ളു
എന്നായുസ്സിൻ നാൾകൾ ഈ മരുവിൽ
Verse 4ഹാഗാറിൻ നിലവിളി കേട്ടിടുന്നോൻ
ഹന്നായിൻ സങ്കടം അറിഞ്ഞിടുന്നോൻ
വസ്ത്രാഗ്രം തൊട്ടതാം സാധുവിനു
സൗഖ്യത്തെ നൽകി നീ മാനിച്ചല്ലോ
Verse 5മണവാളൻ തലപ്പാവണിയും പോലെ
സർവ്വ വിഭൂഷിത മണവാട്ടി പോൽ
രക്ഷാവസ്ത്രം എന്നെ ധരിപ്പിച്ചല്ലോ
സേവിക്കും നിന്നെയെന്നായുസ്സെല്ലാം
Verse 1Yahove.... neeyen daivam
jeevan balavum neeye
shailavum kottayum... njaan
sharana’maakkum ente paarayume
Verse 2sahaayippaan kazhiyaatha manushyarilo
prabhukkalilo njaan aashrayikkilla
yaakkobin daivamen sahaayakan
than bhaktharin rakshaa durggamavan
Verse 3ellaam labhichennu ninaykkunnilla
thikanjavanennottum karuthunnilla
enikkum prapikkaamo enneyullu
ennaayussin nalkal ie maruvil
Verse 4haagarrin nilavili kettidunnon
hannaayin sangkadam arrinjidunnon
vasthraagram thottathaam saadhuvinu
saukhyathe nalki nee maanichallo
Verse 5manavaalan thalappaavaniyumpole
sarvva vibhooshitha manavattipol
rakshaavasthram enne dharippichallo
sevikkum ninneyennayussellaam
Download Song