Yahve sthuthippinavan shudhamam
Verse 1യാഹ്വെ സ്തുതിപ്പിനവൻ ശുദ്ധമാം മന്ദിരത്തിൽ
ആഹ്വാനം ചെയ്തു നുതി ഘോഷിപ്പിൻ
വൈഹായസ വിതാന ഭംഗി പരിഗണിച്ചു
മഹേശ്വര സ്തുതികൾ ചെയ്തിടിൻ
Verse 2തുല്യമില്ലാത്ത തന്റെ വീര്യപ്രവൃത്തി വാഴ്ത്തി
ഭൂലോകമെങ്ങും പൊടി പാറിടിൻ
കല്ലോലമാലിയോടു സോല്ലാസമിബ്ഭുവനം
തുള്ളിക്കളിച്ചിടുമാറെന്നാളും
Verse 3നിസ്സീമമായ തന്റെ തേജസ്സിനൊത്തവണ്ണം
സൽസേവിതന്നു നുതി പാടിടിൻ
സുശ്രാവ്യമായ വെള്ളിക്കാഹളധ്വനിയോടു
ശാശ്വതനായകനെ വന്ദിപ്പിൻ
Verse 4പൊൻമയമായ വീണക്കമ്പികൾ മീട്ടി യാഹിൻ
കർമ്മമഹിമയെങ്ങും ഘോഷിപ്പിൻ
നിർമ്മലഭക്തിയോടു തന്നെ വണങ്ങിടുവിൻ
ധർമ്മസ്വരൂപഭംഗി കാണിപ്പിൻ
Verse 5സത്യേശ്വരന്നു മുമ്പിൽ നൃത്തം തുടങ്ങിടുവിൻ
തപ്പോടു കിന്നരങ്ങൾ വായിപ്പിൻ
കൈത്താളനാദമഭ്രേ ശക്ത്യാമുഴങ്ങിടട്ടെ
സാത്താൻ നടുങ്ങിടട്ടെ ഹോശന്നാ
Verse 6സർവ്വേശ്വരന്റെ കൃപയുർവ്യാമനുഭവിക്കും
ഗർവ്വമകന്ന ജീവി സംഘാതം
സർവ്വമവന്നു ജയം പാടട്ടെ ഹല്ലെലുയ്യാ
ദുർവ്വാരഘോഷമുയർന്നിടട്ടെ
Verse 1yahve sthuthippinavan shudhamam mandirathil
aahvanam cheythu nuthi ghoshippin
vaihaya’savithana’bhamgi pariganichu
maheshvara sthuthikal cheythedin;-
Verse 2thullyam illatha thante verya’pravrthi vazhthi
bholokam’engngum podi pareedin
kallola’maaliyodu sollasa’meebhuvanam
thulli’kkali’chidu’maarennalum;-
Verse 3nissemamaya thante thejasinotha’vannam
salsevithannu sthuthi padeeduven
sushravya’maya vellikkahala’dhvaniyodu
shashvatha’nayakane vandhippin;-
Verse 4ponmayamaaya veena’kkampikal metti yahin
karma’mahimay’engum ghoshippin
nirmala’bhakthiyodu’thanne vangiduvin
dharmasvaropa’bhamgi kanippin;-
Verse 5sathyeshvaranu munpil nritham thudangiduvin
thappodu kinnarangal vayippin
kaiththala’nadamabhre shakthya muzhangidatte
sathan nadungidatte hoshanna;-
Verse 6sarveshvarante krupa-yurvyam anubhavikkum
gharvvamakanna jeevi’samghatham
sarvvamavannu jayam padatte halleluyya-
durvara’ghoshamuyarnnedatte;-
Download Song