Yakkobe ne enthinevidhathil chintha
Verse 1യാക്കോബേ! നീ എന്തിനീവിധത്തിൽ ചിന്താ-
ഭാരങ്ങൾ കൊണ്ടുള്ളിലന്ധനായ് തീരുന്നു
മിസ്രായീമിൽ വന്നു നിൻ ഭാരമൊഴിച്ചവൻ
ചെങ്കടൽ വറ്റിച്ചോൻ നിൻ മുമ്പുലുണ്ടിനി
Verse 2പെരുവെള്ളം കണ്ടാൽ നീ ലേശം കലങ്ങേണ്ടാ
അഗ്നിയിൽ നീ വേകാതെയെന്നും ഞാൻ കാത്തിടും
നിൻമുഖം എന്തിനി ക്ഷോണിയിൽ വിളറുന്നു
എന്തിനി നിൻ മനം ചിന്തയാൽ വാടുന്നു
Verse 3ആവർത്തനശക്തി എന്മക്കൾക്കേകും ഞാൻ
കാത്തിരുന്നീടുകിൽ ശക്തനായ്ത്തീരും നീ
കഴുകൻപോൽ നീ പറന്നത്യുന്നതത്തിലായ്
സ്വർഗ്ഗസ്ഥലങ്ങളിൽ ജീവിച്ചു വാഴും നീ
Verse 4ആയിരമായിരം കോടാകോടി മർത്യർ-
ക്കാശിഷമേകുന്ന വൻ നദിയാകും നീ
വേനൽക്കാലവും വർഷം എന്നുള്ള ഭേദം നിൻ
വേലയില്ലാത്തോർക്കു വൻ നദിയാകും നീ
Verse 5എപ്പോഴും സന്തോഷപൂർണ്ണനായ് നിന്നെ ഞാൻ
ഇപ്പാരിൽ പാലിച്ചെൻ കൈകളിൽ സൂക്ഷിക്കും
കണ്ണിൻ മണിപോലെ നിന്നെ നിനച്ചു ഞാൻ
എൻ മാർവ്വിലെപ്പോഴും നിന്നെ വഹിച്ചിടും
Verse 6അലയുന്നീ ലോകത്തിൽ ഓളങ്ങൾ കണ്ടു നീ
വലയുന്നതെന്തിനെന്നൊമനപ്പൈതലേ
വിശ്വാസക്കപ്പലിൽ മോക്ഷപുരം നോക്കി
യാത്രചെയ്യും ഭക്തർക്കിലോകം ക്ഷണികം
Verse 1yakkobe! ne enthineevidathil chitha-
bharangkal kondullilandhanay therunnu
misrayemil vannu nin bharam ozhichavan
chengkadal vattichon nin munpilundini
Verse 2preuvellam kandal nee lesham kalangenda
agniyil nee vekatheyennum njaan kathidum
nin mukam enthini kshoniyil vilarunnu
enthini nin manam chinthayal vadunnu;-
Verse 3aavarthana’shakthi enmakalkekum njaan
kathirunedukil shakthanay theerum nee
kazhukan’pol nee parannathunnathathilayi
swargga sthalangail jeevichu vazhum nee;-
Verse 4aayiramayiram koda’kodi marthayar-
kkashi’shamekunna van nadiyakum nee
venalkkalavum varsham ennulla bhedam nin
veliyillathorkku van nadiyakum nee;-
Verse 5eppozum santhoshapurnnayi nine njaan
ipparil palichen kaikalil sukshikkum
kannin manipole ninne ninchu njaan
en marvvileppozum ninne vahichidum;-
Verse 6alayunee lokathin oolangkal kandu nee
valayunnathenthi’ennoman pthaythale
vishvasa’kkappalil mokshapuram nokki
yathra cheyum bhaktharkkelokam kshanekam;-
Download Song