യാക്കോബിൻ ദൈവം എന്റെ ദൈവം
ഇസഹാക്കിൻ ദൈവം എന്റെ ദൈവം (2)
ആരാധിപ്പാൻ ശക്തൻ സ്തുതിച്ചിടാൻ യോഗ്യൻ (2)
ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം
യഹെന്ന ദൈവത്തെ ആരാധിച്ചിടാം
Verse 2
നമുക്കരാധിക്കാം നമുക്കരാധിക്കാം
അവൻ വിളിച്ചാൽ കേൾക്കുന്ന ദൈവമല്ലോ
നമുക്കരാധിക്കാം നമുക്കരാധിക്കാം
അവൻ പാപങ്ങൾ പോക്കുന്ന ദൈവമല്ലോ (2)
Verse 3
ദൈവം നൽകിയ ദാനങ്ങളെ ഓർത്തു നിത്യം നമിച്ചിടാം
ദൈവം നടത്തിയ പാതകളെ കണ്ടു മോദാൽ വാഴ്ത്തിടാം;
നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെ
സ്തുതിച്ചു നിത്യം ആരാധിക്കാം (2)
ഈ ലോക യാത്രയിൽ തളരാതെ മുന്നേറാൻ
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2) നമുക്കരാ...
Verse 4
ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ കരുതിയ നാഥനെ നമിച്ചിടാം
രോഗപീഢയിൽ തളർന്നിടാതെ താങ്ങിയ കർത്തനെ വാഴ്ത്തിടാം;
നമ്മെ തിരുരക്തത്താലെന്നും കഴുകി തലോടുന്ന
കരങ്ങളെ ഓർത്തെന്നും സ്തുതിച്ചിടാം(2)
വീണ്ടും വരാമെന്നു വാഗ്ദത്തമേകിയ
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം(2) നമുക്കരാ...
Verse 1
yakkobin daivam ente daivam
isahakkin daivam ente daivam(2)
aaradhippan shakthan sthuthichidan yogyan(2)
ie daivathe namukkinne aaradhikkam
yahenna daivathe aaradhichidaam