Yakkobin daivam innum namukkullavan
Verse 1യാക്കോബിൻ ദൈവം ഇന്നും നമുക്കുള്ളവൻ
നമ്മെ ജീവപര്യന്തം കാത്തിടുമേ
ഒരോ ദിവസവും കൃപനൽകി നമ്മെ
ഇമ്മാനുവേലവൻ താൻ നടത്തീടുമേ
Verse 2ഹലേലുയ്യാ അവൻ ആത്മരക്ഷകൻ
ഹലേലുയ്യാ അവൻ സൗഖ്യദായകൻ
ഹലേലുയ്യാ ശുദ്ധാത്മദായകൻ
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ
Verse 3ആഴിയിൽ നാം കടന്നു പോയിടിലും-അതു
നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ
തീയിൽ നാം ആകിലും ജ്വാല നമ്മെ തെല്ലും
ഏശാതിമ്മാനുവേൽ താൻ നടത്തീടുമേ
Verse 4സാക്ഷാൽ രോഗങ്ങൾ അവൻ വഹിച്ചതിനാൽ
എല്ലാ വേദനയും അവൻ ചുമന്നതിനാൽ
അടിപ്പിണരാൽ അവൻ സൗഖ്യമാക്കി ഇന്നും
ഇമ്മാനുവേലവൻ താൻ നടത്തിടുമേ
Verse 5സീയോൻ പ്രയാണികളെ ആനന്ദിപ്പിൻ-നമ്മൾ
ദുഃഖവും നെടുവീർപ്പും ഓടീടുമേ
നിത്യാനന്ദം നമ്മിൽ പകർന്നു നമ്മെ ഇന്നും
ഇമ്മാനുവേലവൻ താൻ നടത്തീടുമേ
Verse 6ജയശാലിയായവൻ വന്നിടുമേ എല്ലാ
പ്രതിഫലവുമവൻ തന്നിടുമേ
ആത്മാവിനാലതിനായൊരുക്കി-നമ്മെ
ഇമ്മാനുവേലവൻ താൻ നടത്തീടുമേ
Verse 1yakkobin daivam innum namukkullavan
namme jeevaparyantham kathidume
oro divasavum krupa-nalki name
immanuvelavan thaan nadathedume
Verse 2halleluyaa avan aathma rakshakan
halleluyaa avan saukhayadaayakan
halleluyaa shuddha’athmadaayakan
namme nithyathaykkaayi orukkeedume
Verse 3aazhiyil naam kadannu poyedilum-athu
namme kavingidathe kathedume
theyil naam aakilum jwaala namme thellum
esha-thimmaanuvel thaan nadathedume;-
Verse 4saakshaal rogangkal avan vahichathinaal
ellaa vedanayum avan chumannathinaal
adippinaraal avan saukyamakki innum
immaanuvelavan thaan nadathedume;-
Verse 5seeyon prayanikale aanandippin-nammal
dukhavum neduveerpum oodedume
nithya’anandam nammil pakarnnu namme innum
immaanuvel'avan thaan nadathedume;-
Verse 6jaya shaaliy'aayavan vanneedume ella
prathiphalavum avan thannedume!
aathmaavinaal athinaay orukki-namme
immanuvel'avan thaan nadathedume;-
Download Song